ന്യൂദല്‍ഹി: ആറുമാസത്തിനകം രാജ്യത്ത് 216 കോടി വാക്സിന് ഡോസുകള്‍ ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആഗസ്ത് , ഡിസംബര്‍ കാലയളവ് ആകുമ്പോഴാണ് ഇത്രയധികം വാക്സിന് ലഭ്യമാവുക.
കൊവിഷീല്‍ഡിന്റെ 75 കോടി ഡോസുകളും കോവാക്സിന്റെ 55 കോടി ഡോസുകളും ആഗസ്ത് ഡിസംബര്‍ മാസത്തോടെ കിട്ടും. ബയോ ഇ സബ് വാക്സിന് 30 കോടിയും സൈഡസ് കാഡില എന്‍എ വാക്സിന് അഞ്ചു കോടിയും നൊവാവാക്സ് 20 കോടിയും അപ്പോഴേക്കും വിതരണത്തിന് സജ്ജമാകും. ബിബി നാസല്‍ വാക്സിന് 10 കോടി, ജെനോവ എംആര്‍എന്‍എ വാക്സിന് ആറു കോടി, സ്പുട്നിക് വാക്സിന് 15.6 കോടി എന്നിവയും ലഭിക്കും. മറ്റു വിദേശ വാക്സിനുകളും ആ സമയമാകുമ്പോഴേക്കും വിപണിയില്‍ ലഭ്യമാകും എന്നാണ് നിലവിലെ വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: