തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പുറത്തുവിട്ട, ഇലക്ഷന്റെ മുന്നേ ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച മെയില്‍ മാധ്യമ പ്രവര്‍ത്തന രംഗത്തെ ഗുരുതരമായ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളെ തുറന്ന് കാട്ടുന്നതാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍കൃഷ്ണന്‍. പിആര്‍ വര്‍ക്കിന് ചിലവഴിച്ച പണം കണ്ട് മഞ്ഞളിച്ചാണ് നിങ്ങളിത് ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവോരുത്ത് ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട് എന്ന് പറയേണ്ടി വരും. പണം കൊണ്ട് പ്രലോഭനങ്ങളില്‍പ്പെടാത്ത എത്രയോ സംശുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്. പ്രലോഭനങ്ങളും ഭീഷണികളും വകവെക്കാതെ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന മാധ്യമ സംസ്ക്കാരത്തെയാണ് നിങ്ങള്‍ വ്യഭിചരിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
സംശുദ്ധ മാധ്യമ പ്രവര്‍ത്തനത്തിന് കളങ്കമാണ് ഏഷ്യാനെറ്റ് …
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പുറത്തുവിട്ട, ഇലക്ഷന്റെ മുന്നേ ഏഷ്യാനെറ്റ് തങ്ങളുടെ റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച മെയില്‍ മാധ്യമ പ്രവര്‍ത്തന രംഗത്തെ ഗുരുതരമായ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളെ തുറന്ന് കാട്ടുന്നതാണ്. നിങ്ങള്‍ പറഞ്ഞിരുന്ന നേരോടെ… നിരന്തരം… നിര്‍ഭയം എന്ന വാക്യങ്ങളില്‍ ”നേര് ‘ എന്ന പദം ഉഛരിക്കാനുള്ള യോഗ്യത നിങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു.. പിആര്‍ വര്‍ക്കിന് ചിലവഴിച്ച പണം കണ്ട് മഞ്ഞളിച്ചാണ് നിങ്ങളിത് ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവോരുത്ത് ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട് എന്ന് പറയേണ്ടി വരും.
പണം കൊണ്ട് പ്രലോഭനങ്ങളില്‍പ്പെടാത്ത എത്രയോ സംശുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്. പ്രലോഭനങ്ങളും ഭീഷണികളും വകവെക്കാതെ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന മാധ്യമ സംസ്ക്കാരത്തെയാണ് നിങ്ങള്‍ വ്യഭിചരിച്ചത്. മാമാ മാധ്യമമെന്ന് അക്ഷരത്തെറ്റില്ലാതെ വിളിക്കാനുള്ള യോഗ്യത നിങ്ങള്‍ക്കായിരിക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് തയാറാക്കിയ രാഷ്ട്രീയ അജണ്ടയുടെ വിവരങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പുറത്തുവിട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂഡ് എഡിറ്റര്‍ എ.ജി. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജ്യനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഇ-മെയ്ലാണ് സുരേന്ദ്രന് പുറത്തുവിട്ടത്. ഇതില്‍ സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കും യുഡിഎഫിനും എതിരേ ഗോസിപ്പുകളും കള്ളക്കഥകളും പ്ലാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇതിനായി നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരുടെ പേരുകളും മെയിലില്‍ ഉണ്ട്. എല്ലാം ‘സ്ഥിരീകരിച്ച’ വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള് അത് ഉണ്ടാക്കണമെന്നും മെയിലില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: