തിരുവനന്തപുരം: ജയിലില്‍ കോവിഡ് വര്‍ധിച്ചുവെന്ന പേരില്‍ അഭയ കേസിലെ പ്രതി ഫാ. കോട്ടൂരിന് 90 ദിവസം പരോള്‍ അനുവദിച്ചതിനെതിരേ പൊതുപ്രവവര്ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍. പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ശിക്ഷ കിട്ടിയാലും ജയിലില്‍ കിടത്താതെ, ഇതുപോലുള്ള പരോളുകള്‍ അനുവദിച്ച് പ്രതികളെ സൈ്വര്യജീവിതം നയിക്കാന്‍ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്നു ജോമോന് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ജയിലില്‍ കോവിഡ് വര്‍ധിച്ചുവെന്ന പേരില്‍ അഭയ കേസിലെ പ്രതി ഫാ. കോട്ടൂരിന് 90 ദിവസം പരോള്‍ അനുവദിച്ചു.
സിസ്റ്റര്‍ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കോവിഡ് വര്‍ധിച്ചുവെന്ന പേരില്‍, സെന്‍ട്രല്‍ ജയിലിലെ ഹൈപവര്‍ കമ്മിറ്റി 90 ദിവസം പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന്, പ്രതി കോട്ടൂര്‍ ഇന്നലെ ജയിലില്‍ നിന്നും പുറത്തിറങ്ങിയെന്ന്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്നോട് പറഞ്ഞിരുന്നു.
ഹൈക്കോടതി ജഡ്ജി സി.റ്റി. രവികുമാര്‍, ആഭ്യന്തര സെക്രട്ടറി റ്റി.കെ. ജോസ്, ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയില്‍ ഹൈപവര്‍ കമ്മിറ്റി, 60 വയസ്സു കഴിഞ്ഞ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച കൂടെയാണ്, അഭയ കേസിലെ പ്രതിയ്ക്കും പരോള്‍ ലഭിച്ചത്. എന്നാല്‍, ഫാ. തോമസ് കോട്ടൂര്‍ നല്കിയ ജാമ്യ ഹര്‍ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന് ബെഞ്ച്, കഴിഞ്ഞ 4 മാസത്തിനുള്ളില്‍ 5 പ്രാവശ്യവും ഫാ.കോട്ടൂരിന് ജാമ്യം നിഷേധിച്ചിരുന്നു.
അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ രണ്ട് പ്രതികള്‍ക്ക് 2020 ഡിസംബര്‍ 23 ന്, കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവും സി.ബി.ഐ. കോടതി ശിക്ഷ വിധിച്ച്, 5 മാസം പോലും തികയുന്നതിനു മുന്‍പാണ് പ്രതി തോമസ് കോട്ടൂര്‍ ഇന്നലെ പരോള്‍ അനുവദിച്ച് പുറത്തു പോയത്.
1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, പ്രതികള്‍ അന്വേഷണ ഏജന്‍സികളെയെല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിച്ചും, വിചാരണ നീട്ടി കൊണ്ട് പോയും 28 വര്‍ഷം കഴിഞ്ഞാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. എന്നിട്ട്, അറുപത് വയസ്സു കഴിഞ്ഞുവെന്നും, കോവിഡ് തരംഗമായതിനാല്‍ പരോള്‍ അനുവദിക്കുന്നുവെന്നും പറയുന്ന നിലപാട്, ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നതിനിടയിലാണ് കൊലക്കേസിലെ പ്രതികളെ കൊറോണയുടെ പേരില്‍ പരോള്‍ അനുവദിച്ചു രക്ഷിക്കാന്‍ ശ്രമിച്ചത്. പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ശിക്ഷ കിട്ടിയാലും ജയിലില്‍ കിടത്താതെ, ഇതുപോലുള്ള പരോളുകള്‍ അനുവദിച്ച് പ്രതികളെ സൈ്വര്യജീവിതം നയിക്കാന്‍ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: