കല്‍പ്പറ്റ: താമരശ്ശേരി ചുരം കയറുന്ന ലോറിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ രാസവസ്തുവില്‍ തെന്നി നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇരുചക്ര വാഹനങ്ങളാണ് തെന്നി മറിഞ്ഞത്. ചില ബൈക്ക് യാത്രക്കാര്‍ക്ക് നിസാരപരിക്കുകള്‍ പറ്റി.
ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സംഭവ സ്ഥലത്തെത്തിയ കല്‍പ്പറ്റ ഫയര്‍ ഫോഴ്സ് വെള്ളമൊഴിച്ചും മണ്ണ് ഇട്ടും കെമിക്കല്‍ നീക്കം ചെയ്തു. ചുരത്തില്‍ മൂന്നിടത്താണ് ദ്രാവകരൂപത്തിലുള്ള രാസവസ്തു പരന്നത്. സ്റ്റേഷന് ഓഫീസര്‍ കെ എം ജോണി, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി പി രാമചന്ദ്രന്, സീനിയര്‍ ഫയര്‍ ഓഫീസര്‍ പി എം അനില്‍ എന്നിവരുടെ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: