പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖല വെള്ളച്ചാട്ടങ്ങളുടെ വിസ്മയ കാഴ്ചയാണ്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇവിടം. പാലരുവി, കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കുറ്റാലം, കുറ്റാലത്തിന് സമീപത്തെ ഐന്തരുവി, അച്ചന്‍കോവിലിലെ കുംഭാവുരുട്ടി എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ മഴക്കാലമെത്തിയാല്‍ രൂപം കൊള്ളുന്ന വെള്ളച്ചാട്ടങ്ങളും ഏറെയുണ്ട്. അതില്‍ ഒന്നാണ് പുനലൂര്‍ നഗരസഭയിലെ താമരപ്പള്ളി വാര്‍ഡില്‍ ഉള്‍പ്പെടുന്ന കലയനാട് ഇരപ്പിന് തോട് വെള്ളച്ചാട്ടം.
പല കൈവഴികളിലൂടെ ഒഴുകി 30 അടി താഴ്ചയിലേയ്ക്ക് പതിക്കുന്ന ജലപാതം അധികമാര്‍ക്കും അറിവുള്ളതല്ല. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ജലപാതങ്ങള്‍ എല്ലാം അടച്ചതോടെ ഗ്രാമവാസികളും, ഇതിനെക്കുറിച്ച് കേട്ടറിഞ്ഞെത്തുന്നവരും ഇവിടെ മുങ്ങി നിവരുകയായി. ഇത്തരത്തില്‍ ആര്‍ച്ചല്‍ ഓലിയരുക് വെള്ളച്ചാട്ടം, അമ്പനാട് എസ്റ്റേറ്റിലെ കുടമുട്ടി ഇങ്ങനെ നിരവധി ജലപാതങ്ങളാല്‍ സമ്പന്നമാണ് കിഴക്കന്‍ മലയോര മേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: