മുംബൈ: റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി മലയാളിയായ ജോസ് ജെ കാട്ടൂര്‍ നിയമിതനായി. കോട്ടയം എരുമേലി സ്വദേശിയാണ്. റിസര്‍വ് ബാങ്കിന്റെ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാഗങ്ങളുടെ ചുമതലയാകും ഇനി അദ്ദേഹം നിര്‍വഹിക്കുക. റിസര്‍വ് ബാങ്കിന്റെ കര്‍ണാടക റീജിയണല്‍ ഡയറക്ടറായിരുന്ന ജോസ് കെ കാട്ടൂര്‍ കമ്യൂണിക്കേഷന്‍, ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് സൂപ്പര്വിഷന്, കറന്‍സി മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ സുപ്രാധന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: