പരപ്പനങ്ങാടി : കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ നിസ്കാരം നടത്തിയതില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കൂടി നില്ക്കുന്ന പരപ്പനങ്ങാടി പള്ളിയില്‍ തറാവീഹ് നിസ്കാരം നടത്തിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ലോക്ഡൗണ്‍, കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണം എന്നിവയുടെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെയും വള്ളിക്കുന്ന് പഞ്ചായത്തിന്റെയും എല്ലാ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണിലാണ്. ഈ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് മുസ്ലിം പള്ളിയില്‍ തറാവീഹ് നിസ്കാരം നടത്തിയത്.
നിലവില്‍ ആരാധനാലയങ്ങളില്‍ പുലര്‍ച്ചെയും മറ്റും പൊതുജനങ്ങള്‍ നിസ്കരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പരപ്പനങ്ങാടി സിഐ ഹണി കെ. ദാസ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി പരാതി ലഭിച്ചാല്‍ പോലിസ് മഫ്തിയില്‍ പരിശോധിക്കുകയും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സിഐ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: