കോഴിക്കോട് ; പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതിയും സിപിഎം പ്രവര്‍ത്തകനുമായിരുന്ന രതീഷിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രതീഷിന്റേത് തൂങ്ങിമരണം ആണെങ്കിലും അതിനു മുമ്പ് സാരമായി ആന്തരാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
രതീഷിന്റെ ഇടത് തുടയില്‍ ചതവുകളുണ്ട്. മൂക്കിലും മുറിവുകളുണ്ട്്, മൃതദേഹത്തില്‍ സാരമായി പരിക്കേറ്റതിന്റെ എല്ലാ തെളിവുകളുണ്ട്. ആന്തരാവയവങ്ങള്‍ക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ പരിക്കുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
കണ്ണൂര്‍ പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് രതീഷ്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ രതീഷിനെ ഏപ്രില്‍ ഒമ്പതിന് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. എന്നാല്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: