ലക്നൗ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍ക്കാലിക കര്‍ഫ്യൂ നിലനില്‍ക്കേ ഇസ്ലാം പുരോഹിതന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച പുരോഹിതന് അബ്ദുല്‍ ഹമീദ് മുഹമ്മദ് സലിമുല്‍ ഖാദ്രിയുടെ സംസ്കാര ചടങ്ങുകളിലാണ് മാസ്ക് പോലും ധരിക്കാതെ ആയിരങ്ങള്‍ ഒത്തുകൂടിയത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. മതപുരോഹിതന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അഡീഷണല്‍ എസ്പിയുടെ കീഴില്‍ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ബദൗന്‍ എസ്പി അറിയിച്ചു.
സലിം മിയാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അബ്ദുല്‍ ഹമീദ് മുഹമ്മദ് സലിമുല്‍ ഖാദ്രിക്ക് ഏറെ അനുയായികളുണ്ട്. സംസ്കാര ചടങ്ങുകളില്‍ പരമാവധി 20 പേര് മാത്രമേ പങ്കെടുക്കാവൂ എന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പുരോഹിതന്റെ സംസ്കാര ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: