ആലപ്പുഴ പട്ടണക്കാട് കളത്തിപറമ്പില്‍ രാമന്റെയും പാര്‍വതിയുടെയും മകളായി ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും, ചേര്‍ത്തല ഇംഗ്ളീഷ് സ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും, സെന്റ്തേരാസാസിലും ബിരുദ പഠനം. തിരുവനന്തപുരം ഗവ. ലോകോളേജില്‍ നിയമ ബിരുദം.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുടെ പൊതുപ്രവര്‍ത്തനത്തിലേക്ക്. പി. കൃഷ്ണപിള്ളയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കമ്യുണിസ്റ്റു പ്രസ്ഥാനങ്ങളില്‍ സജീവമായി. ട്രേഡ് യുണിയന്‍- കര്‍ഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചു. കര്‍ഷക സംഘം പ്രസിഡന്റായി.
1952ലും 54 ലും തിരു-കൊച്ചി നിയമസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 1957ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യുണിസ്റ്റു മന്ത്രി സഭയില്‍ റവന്യു മന്ത്രിയായി. വിവാദമായ കാര്‍ഷിക പരിഷ്ക്കരണ നിയമം പാസ്സാക്കി.
പ്രമുഖ നേതാവും മന്ത്രിയുമായ ടി.വി. തോമസുമായി വിവാഹം. 1964 ലെ പാര്‍ട്ടി വിഭജനത്തെ തുടര്‍ന്ന് ഗൗരിയമ്മ പുതുതായി രൂപികരിച്ച സിപിഎമ്മിലേക്ക്. ഭര്‍ത്താവ് ടി.വി. തോമസ് സിപിഐയില്‍ തുടര്‍ന്നു.
1967, 80, 87കളില്‍ ഇടതുപക്ഷ മന്ത്രിസഭകളില്‍ അംഗമായി. റവന്യു, ഭക്ഷ്യം, വ്യവസായം, നീതിന്യായം, സാമുഹ്യവികസനം, മില്‍മ, കയര്‍, മൃഗസംരക്ഷണ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
വനിതാകമ്മഷന് നിയമവും, അഴിമതി നിരോധന നിയമവും പാസ്സാക്കി. ഭൂപരിഷ്ക്കരണ നിയമം, സംവരണ സംരക്ഷണ നിയമം, കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന നിയമം, തിരുവനന്തപുരം ടെക്നോപാര്‍ക്ക് എന്നിവ ഗൗരിയമ്മയുടെ ശ്രമഫലമായുണ്ടായതാണ്. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ചികിത്സയ്ക്ക് പോയ കാലയളവില്‍ ഗൗരിയമ്മ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിട്ടുണ്ട്.
സിപിഎം സെക്രട്ടിയേറ്റംഗമായിരുന്ന ഗൗരിയമ്മയെ 1994ല്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജനാധിപത്യ സംരക്ഷണ സമിതി രൂപികരിച്ചു. ജെഎസ്എസ്, യുഡിഎഫിന്റെ ഭാഗമായി. 2001ല്‍ യുഡിഎഫ് മന്ത്രിസഭയില്‍ ക്യഷി മന്ത്രിയായി. 1977ലും 2006ലും ഒഴികെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ചു.
മണിക്കൂറുകള്‍ കൊണ്ട് ജില്ലാ രൂപീകരണം
ആലപ്പുഴ ജില്ലാ രൂപീകരണത്തിന് ഗൗരിയമ്മക്ക് വേണ്ടിവന്നത് മണിക്കൂറുകള്‍ മാത്രം. ഗൗരിയമ്മ റവന്യു മന്ത്രിയായിരുന്ന 1957 ലാണ് ആലപ്പുഴ ജില്ല രൂപികരിച്ചത്. ക്യത്യമായി പറഞ്ഞാല്‍ ഓഗസ്ററ് 17, (ചിങ്ങം 1 ന്). ജില്ലാ രൂപീകരണ ഉത്തരവിലെ കയ്യൊപ്പ് ഗൗരിയമ്മയുടെതാണ്.
അന്ന് വരുമാനം കുടുതലുള്ള തിരുവല്ല താലുക്കിനെ ആലപ്പുഴയോട് ചേര്‍ക്കാന്‍ ശക്തമായി വാദിച്ചത് ഗൗരിയമ്മയായിരുന്നു. കുട്ടനാട് താലുക്കിലെ കുറച്ചുഭാഗങ്ങളെ കോട്ടയം ജില്ലയോട് ചേര്‍ക്കണമെന്ന ആവശ്യം അന്ന് ശക്തമായിരുന്നു. എന്നാല്‍ ആ ആവശ്യങ്ങള്‍ എല്ലാം ഗൗരിയമ്മ തള്ളി പൂര്‍ണമായി കുട്ടനാടിനെ ആലപ്പുഴയോട് ചേര്‍ക്കുകയായിരുന്നു. പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോള്‍ തിരുവല്ല അതിനോടപ്പമായി.
ജില്ല രൂപീകരിക്കാന്‍ ഇഎംഎസ് മന്ത്രിസഭ തിരുമാനിച്ചിരുന്നു. ആലപ്പുഴ ജില്ലാ ഉദ്ധാരണ സമിതി ചെയര്മാന് കെപി രാമചന്ദ്രന്‍നായരും കണ്‍വീനര്‍ എസ്. വീരയ്യ റെഡ്യാരും ഗൗരിയമ്മക്ക് സെക്രട്ടറിയേറ്റില്‍ നിവേദനം നല്കി. ഇവരോട് വൈകിട്ട് വന്ന് കാണാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വൈകിട്ട് നിവേദകസംഘം എത്തിയപ്പോഴേക്ക് ജില്ലാ രൂപീകരണത്തിന്റെ ഉത്തരവില്‍ ഗൗരിയമ്മ ഒപ്പിട്ടിരുന്നു. ഇതായിരുന്നു ഗൗരിയമ്മ. ചെയ്യേണ്ട ജോലി വളരെ പെട്ടെന്ന് ചെയ്യും.
തനിക്ക് മെയ്യ്വഴക്കവും പോളിഷും ഇല്ല
ഇന്നത്തെ രാഷ്ട്രിയക്കാരുടെ പോലെ മെയ്യ്വഴക്കവും, പോളിഷും ഒന്നും തനിക്ക് ഇല്ലെന്ന് ഗൗരിയമ്മ തന്റെ ആത്മകഥയില്‍ വ്യക്തമാക്കുന്നു.
എന്തും വെട്ടിതുറന്നു പറയുന്ന സ്വഭാവമാണ് തനിക്കുള്ളത്. വെറും പരുപരുത്ത സ്വഭാവം. ഇത് തനിക്ക് ഒത്തിരി ശത്രുക്കളെയും, മിത്രങ്ങളെയും ഉണ്ടാക്കിയിട്ടുണ്ട്. ഒരുപാടുപേര് എന്നെ സനേഹിക്കുകയും, വെറുക്കുകയും ചെയ്യുന്നുണ്ട്.
മന്ത്രിയായിരുന്നപ്പോള്‍ താന്‍ രാഷ്ട്രിയത്തിനതീതമായാണ് പ്രവര്‍ത്തിച്ചിട്ടുളളത്. നീതിക്കുവേണ്ടി എന്നും നിലകൊണ്ടിട്ടുണ്ടെന്നാണ് തന്റെ വിശ്വസമെന്നും ഗൗരിയമ്മ എപ്പോഴും പറയുമായിരുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റക്കും കൂട്ടായും മന്ത്രിസഭകള്‍ ഉണ്ടാക്കി. നിയമസഭാ ചട്ടങ്ങളിലും നിയമസഭാനടത്തിപ്പിലും പല മാറ്റങ്ങളും വന്നു. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുപോലും ആദ്യകാലത്തെ ആദര്ശജിവിതവും, മൂല്യബോധവും കൈമോശം വന്നിരിക്കുന്നു.
ജനാധിപത്യം വളര്‍ന്ന് വളര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നാവടക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളിലേക്ക് കമ്മ്യുണിസ്റ്റു പാര്‍ട്ടി നീങ്ങുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ആത്മകഥയില്‍ പറയുന്നു.
ജനാധിപത്യപ്രക്രിയയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു. പിടിച്ചുപറി, മോഷണം, സ്വത്തുണ്ടാക്കല്‍, ഭീകരപ്രവര്‍ത്തനം, കൊലപാതകങ്ങള്‍, സ്ത്രീപീഡനവും, അഴിമതിയും വളരുന്നു. മറ്റു പാര്‍ട്ടികളുടെ ജനാധിപത്യാവകാശങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ ഭരണക്കാര്‍ നടത്തുന്നു.
ആഗ്രഹിക്കാത്ത വിജയം സഹിക്കുമോ?
സിപിഎമ്മില്‍ നിന്നും പുറന്തള്ളിയ ശേഷം ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്ക് അമ്പരിപ്പിക്കുന്ന പരാജയം നല്‍കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നതായി ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്. അതിനായി അവര്‍ പരിശ്രമിക്കുകയും ചെയ്തു. ഉപദ്രവിക്കാവുന്നത്ര ഉപദ്രവിച്ചു.
പാര്‍ട്ടി വിട്ടശേഷം അരൂരില്‍ മത്സരിച്ചപ്പോള്‍ കെട്ടിവെച്ച കാശ് തരികയില്ലെന്ന് സിപിഎം സ്റ്റേറ്റ് സെന്റര്‍ പ്രതിഞ്ജ എടുത്തു. എന്നാല്‍ താന്‍ സിപിഎമ്മിന്റെ കൂടെ നിന്ന കാലത്തേക്കാള്‍ ഇരട്ടി വോട്ട് നേടിയാണ് ജയിച്ചത്.
പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളിയാല്‍ അവര്‍ പിന്നെ ജീവിച്ചിരുന്നുകുടാ എന്നാണ് പാര്‍ട്ടി സ്വകരിച്ചുവന്നിരുന്ന തത്വം. എന്റെ കാര്യത്തിലും അവര്‍ക്ക് ക്ഷമിക്കാന്‍ പറ്റുമോ? പിന്നീടിങ്ങോട്ട് വൈരാഗ്യത്തിന്റെ നാളുകളായിരുന്നു.
ഇടത് ഭരണത്തില്‍ അസംബ്ളിയില്‍ സംസാരിക്കാന്‍ ഒരു മിനിട്ട് സമയമേ അനുവദിച്ചിരുന്നുള്ളു. താമസസൗകര്യം പോലും തന്നില്ല. തെരഞ്ഞെടുപ്പു കമ്മിഷന് തന്റെ പാര്‍ട്ടിയായ ജെഎസ്എസിനെ അംഗീകരിച്ചിട്ടും സിപിഎമ്മിന് ആ ഉത്തരവ് ബാധകമല്ലായിരുന്നു.
റോഡിന് വീതികൂട്ടാനെന്ന പേരില്‍ ജെഎസ്എസിന്റെ പാര്‍ട്ടി ഓഫീസ് പൊളിച്ചുകളഞ്ഞു. തന്റെ മണ്ഡലത്തിന്റെ വികസനത്തിന് പണം നല്‍കാതെ വിഷമിപ്പിച്ചു.
ആദ്യകാലത്ത് കമ്യുണിസ്റ്റുകള്ക്കുണ്ടായിരുന്ന ആദര്‍ശ ജീവിതവും മൂല്യബോധവും ഇന്നില്ലെന്ന് ഗൗരിയമ്മ ആത്മകഥയില്‍ പറയുന്നു. 1996ല്‍ ജനാധിപത്യ സംരക്ഷണ സമതിയുടെ സ്ഥാനാര്‍ത്ഥിയായി അരുരില്‍ മത്സരിച്ച് ഉന്നത വിജയം നേടി. നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ മുന്‍നിരയില്‍ സ്ഥാനം ലഭിച്ചെങ്കിലും അത് സിപിഎമ്മുകാര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. രണ്ടാം സമ്മേളനത്തോടെ ഗൗരിയമ്മയുടെ ഇരിപ്പടം പിന്‍ബഞ്ചിലേക്ക് മാറ്റി. ഒരു എംഎല്‍എ മാത്രമേയുള്ളുവെന്നായിരുന്നു അതിന് പറഞ്ഞ ന്യായം. വിവാദം തണുപ്പിക്കാന്‍ ആര്. ബാലക്യഷ്ണപിള്ളയെയും പിന്നിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: