ന്യൂദല്‍ഹി: കഴിഞ്ഞ ദിവസമാണ് കങ്കണ റണാവത്തിന്റെ ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാം എടുത്തുമാറ്റിയത്. മാധ്യമങ്ങളും കമ്മ്യൂണിസ്റ്റുകളും ജിഹാദികളും എന്‍ജിഒകളും മോദിയെ എതിര്ത്താടുമ്പോള് പത്രങ്ങളുടെ ഈ ഭ്രാന്തിനെതിരെ ഒരു പോസ്റ്റിലൂടെ ശബ്ദിച്ചതായിരുന്നു കങ്കണ.
മോദിക്കെതിരായ ശബ്ദങ്ങള്‍ക്ക് പൂര്ണ്ണപിന്തുണയും അനുകൂലിക്കുന്നവരെ എതിര്‍ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് സമൂഹമാധ്യമങ്ങളില്‍ ഈ കോവിഡ് രണ്ടാംതരംഗത്തില്‍ കണ്ടുവരുന്നത്. ഇന്ത്യയിലെ ചില പത്രപ്രവര്‍ത്തകരും വിദേശമാധ്യമങ്ങളും ഇന്ത്യയുടെ കോവിഡ് തിരിച്ചടിയെ ഓരോ ഇഞ്ചും പര്‍വ്വതീകരിച്ച് തകര്‍ത്താടുകയാണ്. കോവിഡ് ബാധിച്ച് അമേരിക്കയില്‍ പതിനായിരങ്ങള്‍ മരിച്ചുവീഴുമ്പോള്‍ പോലും സിഎന്‍എന്‍ പോലുള്ള മാധ്യമങ്ങളില്‍ ഇത്രയും കവറേജ് ഉണ്ടായിരുന്നില്ല. ഇവിടെയാണ് പൊതുവേ ഗൂഡാലോചന മണക്കുന്നത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ ഒരു സന്ദേശമിട്ടത്. ‘ചെറിയ പനിയ്ക്ക് പത്രമാധ്യമങ്ങള്‍ വളരെയധികം പ്രാധാന്യം നല്കുന്നു’ എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. ഉടനെ അതിനെതിരെ ബഹളമായി. ഇന്‍സ്റ്റഗ്രാം അത് പിന്‍വലിച്ചു.
നേരത്തെ ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടബലാത്സംഗത്തെയും കൊലപാതകത്തെയും വീടാക്രമണങ്ങളെയും വിമര്‍ശിച്ച് സന്ദേശമിട്ടതിന്റെ പേരില്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തു. ‘ഇനി സമൂഹമാധ്യമങ്ങള്‍ തനിക്കെതിരെ സമ്പൂര്‍ണ്ണവിലക്ക് പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണെന്നാണ് താരത്തിന്റെ ഒടുവിലത്തെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: