പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്കൊപ്പം അടിയന്തരമായി ബംഗാൡലേക്ക് പുറപ്പെടാന്‍ തയാറാവണം എന്ന സന്ദേശമെത്തിയത് ചൊവ്വാഴ്ച രാത്രി വൈകിയാണ്. പിറ്റേന്ന് പുറത്തിറങ്ങിയ ദിനപത്രങ്ങൡലും ടെലിവിഷന്‍ വാര്ത്തകൡലുമെല്ലാം ബംഗാള്‍ അക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചെറിയതോതില്‍ ഉണ്ടായിരുന്നെങ്കിലും ഭയാനകമായ ഒരു ചിത്രം ആരും നല്‍കിയിരുന്നില്ല. പ്രതേ്യകവിമാനം യാത്ര പുറപ്പെടുമ്പോള്‍ തന്നെ കൊല്‍ക്കത്തയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ നദ്ദാജിയെ അസ്വസ്ഥനാക്കുന്നത് വ്യക്തമായിരുന്നു. ബിജെപി ദേശീയ ജനറല്‍സെക്രട്ടറിമാരായ ഭൂപേന്ദ്രയാദവ് എം.പി, ദുഷ്യന്ത് ഗൗതം എം.പി, ശിവപ്രകാശ് എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനകാലത്ത് പലപ്പോഴും എന്റെ പ്രവര്‍ത്തന വേദിയായിട്ടുള്ള സംസ്ഥാനമാണ് ബംഗാള്‍. ഉച്ചയോടെ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങുമ്പോള്‍ ക്രമസമാധാനനില ഏതാണ്ട് പാടെ തകര്‍ന്ന ഒന്നായി ബംഗാള്‍ മാറിയിരിക്കുന്നു എന്ന് വ്യക്തമായി.ഹൂഗ്ലി നദി പോലും ആശങ്കയോടെയൊഴുകുന്നതുപോലെ. തിരഞ്ഞെടുപ്പ് വിജയം തലയ്ക്കുപിടിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാടെങ്ങും അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കുകയോ കുടുംബത്തോടെ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്ത് തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നേറുമ്പോള്‍ മൂന്നാംവട്ടം മുഖ്യമന്ത്രിയായ മമത ബാനര്‍ജി നിശ്ശബ്ദസാക്ഷിയായി.
വിഭജനകാലത്തെ അക്രമസംഭവങ്ങളാണ് ബംഗാള്‍ ഒാര്മിപ്പിക്കുന്നതെന്ന് നദ്ദാജി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗോപാല്‍നഗറില്‍ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകരെ കണ്ടുകൊണ്ടാണ് ഞങ്ങള്‍ സന്ദര്‍ശനം തുടങ്ങിയത്. എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് മൃഗീയമായ മര്‍ദ്ദനത്തിന്റെയും മറ്റ് അതിക്രമങ്ങളുടെയും കഥകള്‍. ‘ദീദി’യുടെ ഗുണ്ടകള്‍ ആദ്യം കൊലപ്പെടുത്തിയ ബെലിയാഗട്ടയിലെ അഭിജിത് സര്‍ക്കാരിന്റെ വീട്ടിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. സജീവ ബിജെപി പ്രവര്‍ത്തകനായ അഭിജിത്തിനെ സ്വന്തം അമ്മയുടെ മുന്നിലിട്ടാണ് തൃണമൂല്‍ അക്രമികള്‍ മര്‍ദിച്ചു കൊന്നത്. തടയാന്‍ ശ്രമിച്ച ആ അമ്മയേയും അവര്‍ വെറുതെ വിട്ടില്ല. അറുപത്തിരണ്ട് വയസുള്ള അമ്മയേയും സഹോദരന് ബിശ്വജിത്തിനേയും മര്‍ദിച്ച് മൃതപ്രായരാക്കുമ്പോഴും സഹായത്തിന് മമത ബാനര്‍ജിയുടെ പോലീസ് എത്തിയില്ല. പ്രതാപ് നഗറിലെ ഹരന് അധികാരിയെ ( 42 വയസ്) വീട്ടില്‍ നിന്ന് വലിച്ചിറക്കിയ തൃണമൂലുകാര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ചു, കുട്ടികളെ ഭീഷണിപ്പെടുത്തി. ഹരന്റെ വീട്ടിലെത്തിയ ഞങ്ങളെ കാത്തിരുന്നത് അലമുറയിട്ട് കരയുന്ന കുടുംബാംഗങ്ങളായിരുന്നു. ബംഗാൡ ബിജെപി പ്രവര്‍ത്തകനായി എന്നതായിരുന്നു ഹരന്റെ ഏക കുറ്റം. ഹരേനും അഭിജിത്തും മാത്രമല്ല തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നുദിവസത്തിനുള്ളില്‍ പത്തോളം ബിജെപി പ്രവര്‍ത്തകരാണ് ബലിദാനികളായത്. ബിജെപി ഒാഫീസുകള്‍ക്ക് വ്യാപകമായി തീയിടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ അരാജകത്വത്തിന്റെ കാഴ്ചകൡലൂടെയാണ് ഞങ്ങളുടെ ആദ്യദിനം കടന്നുപോയത്. വൈകുന്നേരം പാര്‍ട്ടി കോര്‍ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തപ്പോഴാണ് സംസ്ഥാനത്ത് അരങ്ങേറുന്ന ജനാധിപത്യധ്വംസനങ്ങളുടെ ഭീകരചിത്രം ബോധ്യപ്പെട്ടത്. നന്ദിഗ്രാമില്‍ 19 ബൂത്തുകൡലെ ഇവിഎം മെഷീന് എണ്ണാതെ മാറ്റി വച്ചുകൊണ്ടുകൊണ്ട് മമത തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു എന്ന് സുവേന്ദു അധികാരി യോഗത്തില്‍ പറഞ്ഞു. ഒടുവില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെട്ട് ഇൗ മെഷീനുകൡലെ വോട്ടെണ്ണിയപ്പോഴാണ് സുവേന്ദു വിജയിച്ചത്. എന്നിട്ടും തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരണാധികാരിയുടെ ഒാഫീസില്‍ കയറാന്‍ തൃണമൂല്‍ ഗുണ്ടകള്‍ അദ്ദേഹത്തെ അനുവദിച്ചില്ല.പോലീസ് ഇടപെടലിലൂടെയാണ് ഒരു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായത്.
ബിജെപി പ്രവര്‍ത്തകന്റെ അമ്മയായതിന്റെ പേരില്‍ മമത ബാനര്‍ജിയുടെ ഗൂണ്ടകള്‍ അടിച്ചുകൊന്ന ശോഭ മജൂംദാറിന്റെ വീട്ടിലേക്കാണ് രണ്ടാംദിനം നദ്ദാജിക്കൊപ്പം ഞങ്ങള്‍ പോയത്. നേരത്തെ പിതാവിനെ നഷ്ടപ്പെട്ട ഗോപാല്‍ മജുംദാറിന് അമ്മയുടെ നഷ്ടം പറഞ്ഞറിയിക്കാനാവാത്ത വേദനയാണ് നല്‍കുന്നത്. അദ്ദേഹത്തിന്റെ ശരീരമാകെ മര്ദനമേറ്റപാടുകളായിരുന്നു.
ഞങ്ങളുടെ സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായതിനാല്‍ മൂന്നാം ദിവസം വിവിധ മേഖലകൡലേക്ക് യാത്ര ചെയ്യാന്‍ നിര്‍ദേശിച്ച് നദ്ദാജി അടിയന്തരമായി ഡല്‍ഹിക്ക് മടങ്ങി. അങ്ങനെയാണ് ഞാന്‍ മിഡ്നാപ്പൂരിലേക്ക് തിരിച്ചത്. ശക്തമായ രാഷ്ട്രീയ പോരാട്ടത്തില്‍ ബിജെപിയുടെ സുവേന്ദു അധികാരി മമത ബാനര്‍ജിയെ തോല്‍പ്പിച്ച നന്ദിഗ്രാമടങ്ങുന്ന മിഡ്നാപ്പൂര്‍ മേഖല പൂര്‍ണമായും സംഘര്‍ഷഭൂമിയായിരുന്നു. നെഹ്റു യുവകേന്ദ്രകാലത്ത് വന്നിട്ടുള്ള മിഡ്നാപ്പൂരിലേക്ക് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു എന്റെ യാത്ര. വെസ്റ്റ് മിഡ്നാപ്പൂരില്‍ ആക്രമിക്കപ്പട്ടെ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടുകൊണ്ടാണ് സന്ദര്ശനമാരംഭിച്ചത്.
ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും ഒപ്പമുണ്ടായിരുന്നു. മിഡ്നാപൂര്‍ നഗരത്തില്‍ നിന്ന് ഏറെ ദൂരെയല്ലാത്ത പച്കുടി ഗ്രാമത്തില്‍ അക്രമം ഭയന്നുകഴിയുന്ന ബിജെപി പ്രവര്‍ത്തകരുടെ വീടുകൡലേക്കാണ് ഞങ്ങള്പോയത്. മൂന്നാമത്തെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോളാണ് പുറത്ത് വലിയ ആക്രോശങ്ങള്‍ കേട്ടത്. കല്ലും വടിയും മറ്റ് മാരകായുധങ്ങളുമായി ഒരൂകൂട്ടം അക്രമികള്‍ ഞങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. ബിജെപി, മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് പ്രാദേശിക തൃണമൂല്‍ പ്രവര്‍ത്തകരെത്തിയത്. സുരക്ഷാവലയമൊരുക്കാന്‍ എനിക്കൊപ്പമുണ്ടായിരുന്ന പോലീസുകാര്‍ പരമാവധി ശ്രമിച്ചെങ്കിലും ചീറിവന്ന കല്ലുകള്‍ ഞാന്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. വലിയ കമ്പുകളുമായെത്തിയവര് കാറിന്റെ പിന്‍ഗ്ലാസ് അടിച്ചുതകര്‍ത്തു. ഞാനിരുന്ന ഇടതുവശം പോലീസ് പൂര്‍ണമായും വളഞ്ഞതുകൊണ്ട് അക്രമികള്‍ക്ക് എന്റെ അടുത്തെത്താനായില്ല. ഭയാനകമായ അന്തരീക്ഷത്തിലും മന:സാന്നിധ്യം കൈവിടാതെ എന്റെ ഡ്രൈവര്‍ കാര്‍ വെട്ടിച്ചുമാറ്റി. വാഹനം തലകീഴായി മറിയാതെ ഞങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. തൃണമൂല്‍ ഗൂണ്ടകളെ ഭയന്ന് പിന്മാറാനില്ലെന്ന നിലപാടിലായിരുന്നു ഞങ്ങള്‍. അക്രമികള്‍ കൊലപ്പെടുത്തിയ ബിശ്വജിത്ത് മഹേഷിന്റെ വീടായിരുന്നു അടുത്തതായി സന്ദര്‍ശിക്കേണ്ടിയിരുന്നത്. പക്ഷേ അവിടെയത്തിയാല്‍ ഇതിലും വലിയ അതിക്രമം നേരിടേണ്ടി വരുമെന്ന് പോലീസ് തറപ്പിച്ച് പറഞ്ഞു.
സുരക്ഷാഭീഷണി ഉയര്‍ത്തിക്കാട്ടിയുള്ള പോലീസിന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങേണ്ടി വന്നു. ബിശ്വജിത്തിന്റെ ഭവനസന്ദര്‍ശനം ഉപേക്ഷിച്ച് ഞങ്ങള്‍ ഡെബ്രയിലേക്ക് പുറപ്പെട്ടു. ഘട്ടാല്‍ നിയമസഭാ മണ്ഡലത്തിലെത്തിയപ്പോള്‍ കണ്ടത് പ്രാണഭയത്താല്‍ വിറയ്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയാണ്. തന്റെ ഭാര്യയെയും കുട്ടിയെയും തൃണമൂല്‍ ഗൂണ്ടകള്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് ഒരു പ്രവര്ത്തകന് കരഞ്ഞുകൊണ്ട് പറഞ്ഞു. ഘട്ടാലില്‍ വിജയിച്ച ബിജെപി എംഎല്‍എ ശീതള്‍ കാപത്തിന് പോലും സ്വന്തം വീട്ടില്‍ പോകാന്‍ പറ്റാത്ത സ്ഥിതി. ബംഗാൡ വിജയിച്ച നിരവധി ബിജെപി എംഎല്‍എമാരെ സ്വന്തം മണ്ഡലത്തിലോ വീട്ടിലോ കയറാന്‍ അനുവദിക്കാത്ത രീതിയിലുള്ള ഭീഷണിയാണ് തൃണമൂലുകാര്‍ ഉയര്‍ത്തുന്നത്. സുരക്ഷാഭീഷണി മൂലം സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബാംഗങ്ങളെ ബന്ധുവീടുകൡലയച്ചിരിക്കുകയാണ് മിക്കവരും. തൃണമൂല്‍ അനുഭാവികളല്ലാത്തവര്‍ക്ക് റേഷന്‍ പോലും നിഷേധിക്കപ്പെടുന്നുവെന്ന് ആളുകള്‍ സാക്ഷ്യപ്പെടുത്തി. ആയിരത്തഞ്ഞൂറോളം വീടുകള്‍ ആ പ്രദേശത്ത് മാത്രം തകര്‍ക്കപ്പെട്ടു.
മഹാമാരിയുടെ കാലത്ത് രാഷ്ട്രീയ എതിരാൡകളെ ഭയന്ന് അസമടക്കമുള്ള അയല്സംസ്ഥാനങ്ങൡലേക്ക് പലായനം ചെയ്യുകയാണ് ബംഗാൡലെ ബിജെപി പ്രവര്‍ത്തകര്‍. ഏതാണ്ട് ഒരുലക്ഷത്തോളം പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും സ്വന്തം രാജ്യത്ത് രാഷ്ട്രീയ അഭയാര്‍ഥികളായി കഴിയുകയാണ്. എബിവിപി, നെഹ്റു യുവകേന്ദ്ര പ്രവര്‍ത്തനകാലത്തും ബംഗാൡ രാഷ്ട്രീയസംഘട്ടനങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതിക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ളത്. എബിവിപി ദേശീയ ഭാരവാഹിയായിരിക്കെ താംലൂക്കില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിയുമായെത്തിയത് മറക്കാനാവാത്ത അനുഭവമാണ്. ഇപ്പോള്‍ ജനാധിപത്യ സംരക്ഷണത്തിന്റെ പേരില്‍ ജനാധിപത്യത്തിന്റെ അടിവേരിളക്കുകയാണ് മമത ബാനര്‍ജി. മുഖ്യധാരാ മാധ്യമങ്ങള്‍ മുഴുവന്‍ മമതയുടെ സ്തുതിപാഠകരായി മാറിയിരിക്കുന്നു. സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുമ്പോള്‍ രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി ദേശീയവനിതാകമ്മിഷന്‍ അധ്യക്ഷയെപ്പോലും തടയുകയാണ് രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി. മലയാള മാധ്യമങ്ങളടക്കം മമത ആരാധകര്‍ എത്ര മൂടിവച്ചാലും ബംഗാൡലെ ജനത നേരിടുന്നത് തികഞ്ഞ അനീതിയാണ്. 35 വര്‍ഷം സിപിഎമ്മിന്റെ അതിക്രമങ്ങള്‍ സഹിച്ച ഒരു ജനത ഇപ്പോള്‍ തൃണമൂലിന്റെ രൂപത്തില്‍ രാഷ്ട്രീയ ഗൂണ്ടായിസത്തിന്റെ ഇരകളാവുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എക്കാലവും കറുത്ത അധ്യായമായിരിക്കും വംഗനാടിന്റെ ഇൗ ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: