തൃശ്ശൂര്‍: ബംഗാള്‍ കാലാപ വിഷയത്തില്‍ മൗനംപാലിക്കുന്ന സച്ചിദാനനും അരുന്ധതി റോയിയും അടക്കമുള്ള സാഹിത്യകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്. സച്ചിദാനന്ദന് എഴുപത്തിയഞ്ചാം വയസ്സിലും അധമത്വത്തിന്റെ വ്യാപാരിയായും കാഴ്ചയുള്ള കുരുടനായും സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ഉച്ചിഷ്ടം പേറുന്നയാളുമാണ്. മുസ്ളീം മത ഭീകരതയുടെ ദാസിയായി നൃത്തം ചവിട്ടുന്ന അരുന്ധതി റോയിയുമായി ചേര്‍ന്ന് കേരളത്തെ അപമാനിക്കുകയാണെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
വ്യാജവാര്‍ത്തകള്‍ ചമച്ച് മോദിയെ തോല്‍പ്പിക്കാന്‍ സച്ചിദാനന്ദന് നെറികേട് കാണിക്കുകയാണെന്ന് ഗോപാലകൃഷ്ണന് വിമര്‍ശിച്ചു. സച്ചിദാനന്ദന് ബംഗാളിലെ കൂട്ട ബലാല്‍സംഗം കാണാന്‍ കഴിയാത്ത ക്രൂരനായ കുരുടനാണ്. കളവിനും പിന്തുണ കൊടുക്കുന്ന കേരളത്തിലെ സാഹിത്യ സാംസ്കാരിക ഉദര ജീവികളായ അരുന്ധതി റോയിയും സച്ചിദാനന്ദനും അടക്കമുള്ള സാംസ്കാരിക അധമന്മാര് ബംഗാളിലെ ക്രൂരത കണ്ട് രസിക്കുകയായിരുന്നുവെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ട് പേരുടേയും ഇര ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദുത്വവുമാണ്. ഏതോ മാളത്തില്‍ ഒളിച്ചിരുന്ന് കുല്സിത പ്രവര്‍ത്തനം നടത്തി കോറോണയെന്ന മഹാമാരി വൈറസ്സുമായി സഖ്യം ചേര്‍ന്ന് ഇരുവരും മോദിയെ ഭര്ത്സിക്കാന് ശ്രമിക്കുകയാണ്. എല്ലാ കാലത്തും എല്ലാവരും എല്ലാം പൊറുക്കുമെന്ന് കരുതേണ്ടെന്നും കാലം മറുപടി പറയാന്‍ കൂടി ഉള്ളതാണെന്നും ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: