കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന പോലീസുകാര്‍ക്കിടയില്‍ രോഗം പടരുന്നു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലുള്ള മിക്ക സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിനകം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫറോക്ക്, മാറാട്, നല്ലളം, ബേപ്പൂര്‍, കസബ, ടൗണ്‍, പന്നിയങ്കര, പന്തീരാങ്കാവ്, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളിലുള്ളവര്ക്കാണ് രോഗം ബാധിച്ചത്.
ചിലര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെങ്കിലും ഭൂരിഭാഗം പേരും വീടുകളിലാണ്. ഇവരുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരും നിരീക്ഷണത്തിലാണ്. കൊവിഡ് അതിരൂക്ഷമായ നഗരത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന പോലീസുകാര്‍ക്കിടയില്‍ രോഗം വ്യാപകമായത് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുമുയര്‍ന്നു. പോലീസ് ഉദ്യോഗസ്ഥര്‍ രോഗബാധിതരായി ചികിത്സയ്ക്ക് പോകുന്നതും കൂടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതും പ്രതിരോധ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. അവധിയും ഓഫും ലഭിക്കാതെ മൂന്നാഴ്ചയിലേറെയായി ജോലിചെയ്യുന്നവരും നിരവധിയാണ്.
ഫീല്‍ഡിലുള്ളവര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴാണ് മറ്റു ജോലികള്‍കൂടി പോലീസിനെ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നത്. റോഡിലിറങ്ങുന്നവരുടെ വിവര ശേഖരണം, രേഖകള്‍ പരിശോധിക്കല്‍, പിഴയടപ്പിക്കല്‍, ക്രമസമാധാന പാലനം ഉള്‍പ്പെടെ ജോലിചെയ്യുന്ന പോലീസിന്റെ ആരോഗ്യ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്. ആദ്യഘട്ട കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനത്തില്‍ പോലീസിന് മാസ്ക്, ഫെയ്സ് ഷീല്‍ഡ്, സാനിറ്റൈസര്‍, കൈയുറ എന്നിവ നല്കിയിരുന്നെങ്കില് അതിരൂക്ഷമായ രണ്ടാം ഘട്ട വ്യാപനത്തില്‍ പോലീസ് സേനാംഗങ്ങളുടെ സുരക്ഷയ്ക്ക് കേവലം മാസ്ക് മാത്രമാണുള്ളതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: