പള്ളുരുത്തി: കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചു പൂട്ടിയ കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ ലോക് ഡൗണ്‍ ദിനത്തില്‍ നടുറോഡില്‍ ജന്മദിനം ആഘോഷിച്ച് നിയമ ലംഘനം നടത്തി പഞ്ചായത്തിലെ സന്നദ്ധസേനാ പ്രവര്‍ത്തകര്‍. പശ്ചിമകൊച്ചിയില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള മേഖലയിലാണ് സംഭവം.
പെരുമ്പടപ്പ് കുമ്പളങ്ങി പാലത്തിന് നടുവിലായി ബാരിക്കേഡ് വെച്ച് പൊതുജനങ്ങള്‍ക്ക് യാത്രാ തടസമേര്പ്പെടുത്തിയ ഭാഗത്ത് പതിനൊന്നോളം സന്നദ്ധ സേനാ പേര് ചേര്‍ന്ന് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പോലീസിനെ കൂടി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേന രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ അംഗമായ എന്റെ നാട് കുമ്പളങ്ങി സെക്രട്ടറി ജോയ്സി ജോര്‍ജിന്റെ ജന്മ്ദിനമായിരുന്നു ശനിയാഴ്ച. പോലീസും ആഘോഷത്തിന് മൗനാനുവാദം നല്‍കിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: