പാലക്കാട് : കോവിഡ് മരണങ്ങള് പുറത്തുവിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നതായി ആരോപണം. സര്‍ക്കാര്‍ കണക്കുകളുടെ മൂന്നിരട്ടി കോവിഡ് മരണങ്ങള് സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരും ആരോപിക്കുന്നുണ്ട്.
പ്രതിദിനം അറുപതില്‍ താഴെയാണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങള് എന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതില്‍ പാലക്കാട് ജില്ലയില്‍ ഈമാസം 15 പേര് മാത്രം മരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളില്‍ പറയുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സര്‍ക്കാര്‍ പറയുന്ന കണക്കും ശ്്മശാനങ്ങളിലേ കണക്കുകളും തമ്മില്‍ വലിയ അന്തരമാണ് ഉള്ളത്.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്കരിക്കകാനെത്തുന്ന നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്. ഷൊര്‍ണൂര്‍ ശാന്തിതീരത്തെ ഈമാസത്തെ കണക്ക് പ്രകാരം കോവിഡ് ബാധിച്ച് മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങള്‍ ഈമാസം ഇതുവരെ സംസ്കരിച്ചു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശ്മശാനത്തിലെ കണക്കു പ്രകാരം വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കോവിഡ് ബോധിച്ച് മരിച്ച പത്തിലേറെ മൃതദേഹങ്ങള്‍ സംസ്കരിച്ചു.
തിരുവില്വാമല ഐവര്‍ മഠടത്തില്‍ ഒരാഴ്ചയ്ക്കിടെ സംസ്കരിച്ചത് അമ്പതിലധികം കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍. ചിറ്റൂരിലും എലവഞ്ചേരിയിലുമായി പത്തിലേറെ. എന്നിട്ടും പാലക്കാട് ജില്ലയില്‍ പതിനഞ്ച് പേര് മാത്രം മരിച്ചെന്നാണ് സര്‍ക്കാര്‍ പങ്കുവെയ്ക്കുന്നത്. തൃശൂര്‍ കണക്ക് പുറത്തുവിടുന്നില്ലെങ്കിലും കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രതിദിന ശരാശരി നാല്‍പത്തിയഞ്ചെന്നാണ് അനൗദ്യോദിക വിവരം. മറ്റ് ജില്ലകളിലും ഇത്തരത്തില്‍ കണക്കുകളില്‍ കൃത്രിമത്വം കാണിക്കുന്നുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: