കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞര്‍. പ്രഹരശേഷിയും വ്യാപനശേഷിയും കൂടുതലാകുന്ന തരത്തിലാണ് ജനിതക മാറ്റം സംഭവിച്ചിരിക്കുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. കൊറോണയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ പാടുപെടുന്ന ഇന്ത്യയില്‍ ഇത്തരമൊരു വാര്‍ത്ത കൂടുതല്‍ ആശങ്ക പടര്‍ത്തുന്നതാണ്.
B.1.617 എന്ന വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് B.1.617.1, B.1.617.2, B.1.617.3 എന്നീ നീലകളിലേയ്ക്ക് ജനിതകമാറ്റം സംഭവിച്ച് മാറിയിരിക്കുന്നത്. രണ്ടാം തരംഗം നേരിടുമ്പോള്‍ തന്നെ മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പും ഇന്ത്യയിലുണ്ട് . ഇതിനിടയിലാണ് വൈറസിന്റെ കൂടുതല്‍ പ്രഹര ശേഷിയുള്ള വകഭേദം കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് ഇപ്പോഴും പ്രതിദിന കോവിഡ് വര്‍ദ്ധന നാല് ലക്ഷത്തിന് മുകളിലും മരണം നാലായിരത്തിന് മുകളിലുമാണ്. വ്യാപനം ശക്തമായതോടെ നിരവധി സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുകയാണ് കേരളം, ദല്‍ഹി, ഹരിയാന, യുപി, ഒഡീഷ, രാജസ്ഥാന് ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ്, കര്‍ണ്ണാടക എന്നിവയാണ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമേ തമിഴ്നാട്ടില്‍ താളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റനവധി സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: