കരുനാഗപ്പള്ളി: മഹാമാരിയില്‍ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കാന്‍ ധന്വന്തരീമൂര്ത്തിയോട് പ്രാര്‍ത്ഥിച്ചുകൊണ്ട് കേരളാ ക്ഷേത്ര സംരക്ഷണ സമിതി മഹാധന്വന്തരീയാഗം സംഘടിപ്പിച്ചു.
കന്നേറ്റി ധന്വന്തരീക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടി ആയുര്‍വേദ മെഡിക്കല്‍ അസ്സോസിയേഷന് പ്രസിഡന്റ് ഡോ. ശങ്കരപ്പിള്ള (കണ്ണന് ഡോക്ടര്‍) ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി ഗോകുല്‍ ഗോപകുമാര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍എസ്എസ് ഗ്രാമ ജില്ല സംഘചാലക് ആര്.മോഹനന്, സമിതി ജില്ലാ സെക്രട്ടറി എസ്. വേണുഗോപാല്‍, ജില്ലാ ട്രഷറര്‍ എസ്.കാര്ത്തികേയന്, തപസ്യ ജില്ലാ ജനറല്‍സെക്രട്ടറി വി.രവികുമാര്‍, താലൂക്ക് സെക്രട്ടറി ആര്.ധനരാജന്, താലൂക്ക് സദസ്യന്‍ എം. മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: