ശാസ്താംകോട്ട: കൊവിഡ് പ്രതിരോധ കുത്തിവയ്പും, ആന്റിജന്‍ പരിശോധനയും, ഒപിയും ഒരു മുറിയില്‍. പോരുവഴി മലനട പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഇന്നലെയുണ്ടായ തിക്കും തിരക്കും ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത വ്യക്തമായി. രോഗവ്യാപനം കൂടാന്‍ ഇന്നലത്തെ തിരക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ഇന്നലെ രാവിലെ മുതല്‍ കോവിഡ് വാക്സിനെടുക്കാനെത്തിയവരുടെ തിരക്കായിരുന്നു ആശുപത്രിക്ക് മുന്പില്. പത്ത് മണിയോടെ ആശുപത്രി ജീവനക്കാരെത്തി ഒപി വിഭാഗം പ്രവര്‍ത്തിക്കുന്ന മുറി തുറന്നു. ഇതോടെ വാക്സിസിന് എടുക്കാനെത്തിയ ഇരുനൂറിലധികം പേര് ഇവിടേക്ക് ഇരച്ചുകയറി. ഈ ഹാളില്‍ തന്നെയായിരുന്നു ആന്റിജന്‍ ടെസ്റ്റും.
കോവിഡ് പരിശോധനക്ക് വന്നവരും ഈ ഹാളിലേക്ക് കയറിയതോടെ തിക്കും തിരക്കും നിയന്ത്രിക്കാനാകാതായി. ഇതിനിടെ ഡോക്ടറുടെ ഒ പി കൂടി തുടങ്ങിയതോടെ തിരക്ക് നിയന്ത്രണം വിട്ടു.ആശുപത്രിയില്‍ ആകെയുള്ള വാക്സിന് ശേഖരം നൂറ് പേര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ഇത് അറിയാതെ വൃദ്ധരടക്കം മുന്നൂറോളം പേര് വാക്സിനായെത്തി. എന്നാല്‍ ഈ തിരക്കിനിടെ ചില ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും അവരുടെ താല്‍പ്പര്യക്കാരെ തിരുകി കയറ്റി. ഇതോടെ പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: