കോഴിക്കോട്: ബംഗാളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ ബംഗാളില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സേഡ് കലാപമാണ്. ജിഹാദികളുടെ ആക്രമണത്തെ ഭയന്ന് ജനം പലായനം ചെയ്യുന്നു. ബംഗാളിലെ തൃണമൂല്‍ ആക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. പിണറായുടെ അടിമകളായി കേരളത്തിലെ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സിപിഎം, കോണ്‍ഗ്രസ് ബംഗാള്‍ ഘടകങ്ങള്‍ കലാപത്തിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന് മൗനം അവലംബിക്കുന്നത് ലജ്ജാകരമാണ്. ബംഗാളിലെ മനുഷ്യക്കുരുതി വിഭജനകാലത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്.
പിണറായിയെ സഹായിക്കുന്ന ജിഹാദികള്‍ തന്നെയാണ് മമതയുടെയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നത്. ആളുകളെ കൊന്ന് മരത്തില്‍ കെട്ടിതൂക്കുക, സ്ത്രീകളെ പീഡിപ്പിക്കുക, കൊച്ചുകുട്ടികളെയും വൃദ്ധന്മാരെയും ആക്രമിക്കുക തുടങ്ങിയ കിരാത സംഭവങ്ങളാണ് അവിടെ നടക്കുന്നത്. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ കേന്ദ്രമന്ത്രിയെ വരെ ആക്രമിക്കുകയാണ് തൃണമൂല്‍ ഭീകരരെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍, ജില്ലാ ട്രഷറര്‍ വി.കെ. ജയന്, സെല്‍ കോഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, സൗത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി അജിത്കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി ദിനേശന് കണ്ണഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: