തിരുവനന്തപുരം: ബംഗാള്‍ ഇന്ത്യയിലല്ല പാക്കിസ്ഥാനിലാണെന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര് പ്രവീണയുടെ മറുപടി രാജ്യദ്രോഹപരമാണെന്ന് കേരളാ ബിജെപി. ബംഗാള്‍ വിഭജനത്തിനെതിരെ സമരം ചെയ്ത് ബലിദാനികളായ ധീരദേശാഭിമാനികളെയും സ്വാതന്ത്ര്യസമര നായകരെയുമാണ് ഏഷ്യാനെറ്റ് ന്യൂസ് അപമാനിച്ചത്.
ബംഗാളില്‍ മരിക്കുന്നത് സംഘപരിവാറുകാരാണെന്നും അവര്‍ മരിക്കേണ്ടവരാണെന്നുമായിരുന്നു റിപ്പോര്‍ട്ടറുടെ ഭാഷ്യം. ഒരു ജനാധിപത്യ സമൂഹത്തില്‍ ആരും ഒരിക്കലും പറയാന്‍ പാടില്ലാത്തതായ മനുഷ്യത്വരഹിതമായ വാക്കുകളാണ് പ്രവീണ പറഞ്ഞത്. നിങ്ങള്‍ സൗകര്യമുണ്ടെങ്കില്‍ കണ്ടാല്‍ മതി ഞങ്ങള്‍ ഇങ്ങനെ തന്നെയാണെന്ന് വെല്ലുവിളിക്കുകയാണ് അവര്‍ ചെയ്തത്.
കേവലം മാപ്പ് പറഞ്ഞ് കൈകഴുകാതെ കുറ്റക്കാരിക്കെതിരെ നടപടിയെടുക്കാന്‍ ഏഷ്യാനെറ്റ് മാനേജ്മെന്റ് തയ്യാറാവണം. ആ നടപടി എന്താണെന്ന് പൊതുസമൂഹത്തിനെ അറിയിക്കുകയും വേണം. ഒരു മാദ്ധ്യമസ്ഥാപനവും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നീചമായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. മലയാള മാദ്ധ്യമസ്ഥാപനങ്ങളെ രാജ്യദ്രോഹ ശക്തികള്‍ കൈപിടിയിലൊതുക്കി കൊണ്ടിരിക്കുകയാണെന്ന ബിജെപിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ബിജെപി കേരളാ നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കി.
ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ക്കെതിരെഇതുവരെ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുത്തിട്ടില്ല. ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതു ചാനലില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഒരു വിശദീകരണം മാത്രമാണ് ഏഷ്യാനെറ്റ് പ്രവീണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു വിശദീകരണം ഇട്ടെങ്കിലും ഉടന്‍ തന്നെ പിന്‍വലിച്ചു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ബംഗാള്‍ അക്രമത്തിന്റെ വാര്‍ത്ത കൊടുക്കാത്തതെന്തെന്ന് വിളിച്ച് ചോദിച്ച കോട്ടയംകാരിയായ യുവതിയോട് തീര്‍ത്തും അപമര്യാദയായ രീതിയിലാണ് പ്രവീണ പെരുമാറിയത്. ബംഗാളില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.
ഈ മറുപടി കേട്ട യുവതി ബംഗാളില്‍ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും പ്രവീണ പറഞ്ഞത്. പ്രവീണയെ പ്രതിഷേധത്തില്‍ നിന്നും രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് എന്തുനടപടി സ്വീകരിച്ചുവെന്നു പോലും വ്യക്തമാക്കാതെ ഒരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രമണി പി. നായരുടെ മകളാണ് പ്രവീണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: