തിരുവനന്തപുരം: കൊവിഡ് വ്യാപനകാലത്ത് പിപിഇ കിറ്റുകളുടെ മറവിലും പരിശോധനകളുടെ പേരിലും ജനങ്ങളെ കൊള്ളയടിച്ചിരുന്ന സ്വകാര്യ ആശുപത്രികളില്‍ ജീവവായുവിന്റെ പേരിലും വന്‍ കൊള്ള. കൊവിഡ് ബാധിതരായി എത്തുന്നവര്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിന്റെ പേരില്‍ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് സ്വകാര്യഏജന്‍സികള്‍ രോഗികളില്‍ നിന്ന് ഈടാക്കുന്നത്.
പാറശ്ശാലയിലെ സ്വകാര്യ ആശുപത്രി രണ്ടര ദിവസത്തെ ചികിത്സയ്ക്ക് ഒരു രോഗിയില്‍ നിന്ന് ഈടാക്കിയത് 45,600 രൂപ. പാറശ്ശാല എസ്പി ആശുപത്രിയാണ് ഈ ബില്‍ നല്‍കിയത്. നസീമ എന്ന രോഗിക്കാണ് ഇത്തരത്തില്‍ ബില്‍ നല്‍കിയത്. കഴിഞ്ഞ മാസം 24ന് ഉച്ചയ്ക്കാണ് നസീമ പാറശാല എസ്പി ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. തുടര്‍ന്ന് 27 ന് പുലര്‍ച്ചെ വരെയുള്ള സമയത്തിനിടയ്ക്ക് നല്കിയ ഓക്സിജന്റെ പേരിലാണ് 45,600 രൂപയുടെ ബില്‍ നല്‍കിയത്. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം പല സ്വകാര്യആശുപത്രികളും ഓക്സിജന്‍ തോന്നിയ നിരക്കാണ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: