തിരുവനന്തപുരം: കേരളത്തിലേതടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലായ 150 ജില്ലകള്‍ അടച്ചിടമെന്ന് കേന്ദ്രം നിര്‍ദേശിച്ചത് എട്ടു ദിവസങ്ങള്‍ക്ക് മുന്‍പ്. കേരളത്തിലെ 12 ജില്ലകളിലും സ്ഥിതി അതീവ ഗുരുതരമെന്ന് കണ്ടാണ് ഇത്തരമൊരു നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചത്. പല സംസ്ഥാനങ്ങളും ഈ നിര്‍ദേശം അംഗീകരിച്ച് ലോക്ക്ഡൗണുമായി മുന്നോട്ടു പോയപ്പോള്‍ വാരാന്ത്യ നിയന്ത്രണം എന്ന നില മാത്രമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രം നിര്‍ദേശിച്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, കേന്ദ്രം ലോക്ക് ഡൗണ്‍ നിര്‍ദേശിച്ച ദിവസം മുതല്‍ ഇങ്ങോട്ട് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വലിയ തോതിലാണ് വര്‍ധിച്ചത്. പൊതുഗതാഗതം ഉള്‍പ്പെടെ സംവിധാനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചതും മൂലം ജനിതകമാറ്റം വന്ന വൈറസ് വളരെ വേഗം എല്ലാ ജില്ലകളിലേക്കും പടരുകയായിരുന്നു. കേന്ദ്രം നിര്‍ദേശിച്ച സമയത്ത് ലോക്ക്ഡൗണ്‍ പോലെ കര്‍ശന നിയന്ത്രണ പ്രാബല്യത്തിലായിക്കിയിരുന്നെങ്കില്‍ രോഗത്തിന്റെ വ്യാപനം ഒരു പരിധി വരെ തടയാന്‍ സാധിക്കുമായിരുന്നു.
ഇതേത്തുടര്‍ന്നാണ് സ്ഥിതി കൈവിട്ടു പോകുമെന്ന് വ്യക്തമായപ്പോള്‍ എട്ടാം തീയതി മുതല്‍ ലോക്ക്ഡൗണിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മെയ് 16 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി അവശ്യസേവനങ്ങള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക. സംസ്ഥാനം പൂര്‍ണമായി അടച്ചിടുന്നതോടെ കൊറോണ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
പ്രതിദിന രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ആഴ്ചത്തേക്ക് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഒമ്പത് ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. മിനി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറക്കാനായില്ല. പോലീസ് എത്ര നിയന്ത്രിച്ചിട്ടും ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാനുമായില്ല. പ്രത്യേകിച്ചും നഗരങ്ങളില്‍ ഓരോ ദിവസവും തിരക്ക് കൂടിവരികയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: