കൊല്ലം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. സിറ്റി, റൂറല്‍ പരിധികളില്‍ വാഹന പരിശോധന ഉള്‍പ്പെടെ ശക്തമാക്കി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ തുടരുമെങ്കിലും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവശ്യ സേവനത്തിലുള്ളവര്‍ ഒഴികെയുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും പരിശോധനകള്‍ക്ക് നിരത്തുകളിലുണ്ടായിരുന്നു.
സ്പെഷല്‍ സ്ക്വാഡുകളുടെ മിന്നല്‍ പരിശോധനകളും ഇന്ന് നടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പോലീസിനായി വികസിപ്പിച്ച ‘കൊവിഡ് സേഫ്റ്റി ആപ്പിന്റെ’ സഹായത്താല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്, റൂറല്‍ പോലീസ് മേധാവി കെ.ബി.രവി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: