സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മാക്ഗില്ലിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നാല് പേര് പിടിയില്‍. ഇന്നലെയാണ് പ്രതികള്‍ പിടിയിലായത്. ഏപ്രില്‍ പതിനാലിന് മാക്ഗില്ലിനെ തട്ടികൊണ്ടുപോയ ശേഷം മണിക്കൂറുകള്‍ക്കകം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിവന്ന പോലീസ് പ്രതികളെ പിടിക്കുകയായിരുന്നു. നേരത്തെ 46 കാരനുമായി മാക്ഗില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ പകയില്‍ താരത്തെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതാകാമെന്നാണ് നിഗമനം.
മുന്‍ ലെഗ് സ്പിന്നറായ താരം 44 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 208 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മൂന്ന് ഏകദിനങ്ങള്‍ കളിച്ച താരം ആറ് വിക്കറ്റുകളും വീഴ്ത്തി. ഇതിഹാസ താരം ഷെയ്ന് വോണിന്റെ കാലഘട്ടത്തില്‍ കളിച്ചതിനാല്‍ അദ്ദേഹത്തിന്റെ നിഴലിലൊതുങ്ങി മക്ഗില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: