കൊല്ലം : അഞ്ച് തവണ തുടര്‍ച്ചയായി ഇടത് പക്ഷത്തെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലേക്ക് എത്താനായി. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വേണമെന്നാവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്. അഞ്ച് തവണയും ഇടത് മുന്നണിക്കൊപ്പം ഉറച്ചു നിന്നു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും കുഞ്ഞിമോന് അറിയിച്ചു.
തുടര്‍ച്ചയായി നിമസഭയിലേക്ക് വിജയിച്ച് കയറാന്‍ സാധിച്ചിട്ടുള്ള തനിക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് ആര്‍എസ്പി അനുഭാവികളെ കൂടുതല്‍ ഇടത് മുന്നണിയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും കുഞ്ഞുമോന് അറിയിച്ചു.
ഇടത് മുന്നണിയില്‍ നിന്നും ആര്‍എസ്പി വിട്ടകന്നപ്പോഴും കുഞ്ഞുമോന് ഇടതുപക്ഷത്തിനൊപ്പം തന്നെ നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നിട്ടും ആര്‍എസ്പിയുടെ ഉറച്ച മണ്ഡലത്തില്‍ നിന്നും രണ്ട് തവണ വിജയിച്ചു കേറാന്‍ കുഞ്ഞുമോനായി. . ഇത്തവണ 2790 വോട്ടിനാണ് ആര്‍എസ്പിയുടെ ഉല്ലാസ് കോവൂരിനെ കുഞ്ഞുമോന് പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: