ന്യൂദല്‍ഹി: ഐപിഎല്‍ പതിനാലാം പതിപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതിനാല്‍ ബിസിസിഐയ്ക്ക് രണ്ടായിരം കോടി നഷ്ടമുണ്ടാകും. കൂടുതല്‍ കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചത്.
ഇടയ്ക്ക് വച്ച് ഈ സീസണ് മത്സരങ്ങള്‍ നിര്‍ത്തിവച്ചതിനാല്‍ ബസിസിസിഐയ്ക്ക് കുറഞ്ഞത് രണ്ടായിരം കോടി രൂപ നഷ്ടമുണ്ടാകുമെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ ഭാരവാഹി പറഞ്ഞു.
അമ്പത്തിരണ്ട് ദിവസം നീളൂന്ന ഈ സീസണില്‍ മൊത്തം അറുപത് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. 24 ദിവസം മാത്രമാണ് മത്സരം നടത്തത്. 29 മത്സരങ്ങള്‍ പൂര്‍ത്തിയായി. മത്സരങ്ങള്‍ നിര്‍ത്തിവച്ചതിനാല്‍ സ്്പോണ്സര്മാരില് നിന്നും സംപ്രേക്ഷകരായ സ്റ്റാര്‍ സ്്പോര്ട്സില് നിന്നുമുള്ള വരുമാനം കുറയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: