ഹൈദരാബാദ് : ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ കോവിഡ് ബാധിച്ചു. ഈ മാസം നാലിനാണ് സാമ്പിളുകളുടെ പരിശോധനയില്‍ ഇവ രോഗബാധിതരാണെന്ന് തെളിഞ്ഞത്.
ജനിതക വ്യതിയാനം മൂലമല്ല അണുബാധയെന്ന് സാമ്പിളുകളുടെ കൂടുതല്‍ വിശകലനത്തില്‍ വ്യക്തമായി. മൃഗശാല അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ആവശ്യമായ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ട്.
ലോകത്ത് ഇതര ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് പോസിറ്റീവായ മൃഗങ്ങളുമായുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, മൃഗങ്ങള്‍ക്ക് രോഗം മനുഷ്യരിലേക്ക് പകരാന്‍ കഴിയുമെന്നതിന് വസ്തുതാപരമായ തെളിവുകളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: