തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ജനറല്‍ സീറ്റുകളില്‍ ന്യൂനപക്ഷത്തിന് ഭൂരിപക്ഷം. ആകെയുള്ള 125 ജനറല്‍ സീറ്റില്‍ 63 ഉം ക്രിസ്ത്യന്‍ മുസ്ളീം വിഭാഗത്തില്‍ പെട്ട അംഗങ്ങള്‍. ഇടതുമുന്നണിയില്‍ നിന്നും 32 യുഡിഎഫില്‍ 31 പേര് വീതം. ജനറല്‍ സീറ്റില്‍ ഹിന്ദുക്കള്‍ 62 മാത്രം
140 മണ്ഡലങ്ങളില്‍ 15 എണ്ണം സംവരണ മണ്ഡലമാണ്. അവിടെ ഹിന്ദുക്കളായ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിനു മാത്രമേ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയു. ബാക്കിയുള്ള 125 സീറ്റിലാണ് ന്യൂനപക്ഷം ഒരു അംഗത്തിന്റെ ഭൂരിപക്ഷം നേടിയത്
ഇടതുമുന്നണിയില്‍ ക്രിസ്ത്യാനികള്‍ 16 പേരുള്ളപ്പോള് മുസ്ളീംങ്ങള്‍ 15. സിപിഎമ്മിന് സ്വതന്ത്രര്‍ ഉള്‍പ്പെടെ 11 മുസ്ളീം അംഗങ്ങളും 9 ക്രിസ്ത്യന്‍ അംഗങ്ങളും. സിപിഐയ്ക്ക് ഇരുവിഭാഗത്തിലും ഒരോരുത്തരുണ്ട്.
യുഡിഎഫില്‍ മുസ്ളീംങ്ങള്ക്കാണ് മുന്‍തൂക്കം. ലീഗിന്റെ 15 ഉള്‍പ്പെടെ 18 മുസ്ളീംങ്ങള്‍. കോണ്‍ഗ്രസിനു മൂന്നുപേരും. 14 ആണ് യുഡിഎഫിലെ ക്രിസ്ത്യന്‍ പ്രാതിനിധം.
ജനറല്‍ സീറ്റില്‍ 55 സ്ഥലത്ത് ഇടതുമുന്നണി ജയിച്ചപ്പോള്‍ 7 മണ്ഡലങ്ങളില്‍ മാത്രമാണ് ഹിന്ദുക്കള്‍ യുഡിഎഫ് പ്രതിനിധികളായി വരുന്നത്. പട്ടികജാതി പട്ടിക വര്‍ഗ്ഗ സംവരണ സീറ്റായ 15 ല്‍ 13 ലും ഇടതുമുന്നണിക്കാണ് ജയം. കോണ്‍ഗ്രസിനു കിട്ടിയ 21 സീറ്റില്‍ 13 സീറ്റും ന്യൂനപക്ഷത്തിനാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: