കോട്ടയം: ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് അഞ്ചും യുഡിഎഫ് നാലും സീറ്റുകള്‍ നേടി. കേരളാകോണ്‍ഗ്രസ് എമ്മിന്റെ കടന്നുവരവാണ് ജില്ലയില്‍ എല്‍ഡിഎഫിനെ നേട്ടത്തിന് വഴിവെച്ചത്. 2016ല്‍ യുഡിഎഫ് ആറും എല്‍ഡിഎഫ് രണ്ടും സ്വതന്ത്രന് ഒന്നും സീറ്റാണ് നേടിയിരുന്നത്. വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫും പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ എന്നീ മണ്ഡലങ്ങള്‍ യുഡിഎഫും നേടി.
ജില്ലയിലെ മണ്ഡലങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തില്‍: ഏറ്റുമാനൂര്‍ – വി.എന്‍. വാസവന് (സിപിഎം) : 58289, അഡ്വ. പ്രിന്‍സ് ലൂക്കോസ് (കേരള കോണ്‍ഗ്രസ്): 43986, ടി.എന്‍. ഹരികുമാര്‍ (ബിജെപി) : 13746, ലതികാ സുഭാഷ്- സ്വതന്ത്ര: 7624, ഭൂരിപക്ഷം: 14303. കടുത്തുരുത്തി – അഡ്വ. മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്): 59666, സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ്(എം): 55410, ലിജിന്‍ ലാല്‍ (ബിജെപി): 11670 ഭൂരിപക്ഷം : 4256.
കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന് (കോണ്‍ഗ്രസ്) : 65401, അഡ്വ. കെ. അനില്‍കുമാര്‍ (സിപിഎം) : 46658, മിനര്‍വ മോഹന്‍ (ബിജെപി) : 8611. ഭൂരിപക്ഷം : 17815. പാലാ – മാണി സി. കാപ്പന് (സ്വതന്ത്രന്): 67638, ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ്(എം): 52697, ഡോ. ജെ. പ്രമീള ദേവി (ബിജെപി): 10533. ഭൂരിപക്ഷം : 15378. പൂഞ്ഞാര്‍ – അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍(കേരള കോണ്‍ഗ്രസ് – എം): 58668, പി.സി. ജോര്‍ജ് (കേരള ജനപക്ഷം – സെക്കുലര്‍) : 41851, അഡ്വ. ടോമി കല്ലാനി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്): 34633. എം.പി. സെന്‍ (ബിഡിജെഎസ്): 2965. ഭൂരിപക്ഷം: 16817.
ചങ്ങനാശേരി – അഡ്വ. ജോബ് മൈക്കിള്‍ (കേരള കോണ്‍ഗ്രസ് എം): 55425, വി.ജെ. ലാലി (കേരള കോണ്‍ഗ്രസ്) : 49366, അഡ്വ. ജി. രാമന്നായര് (ബിജെപി): 14491, ഭൂരിപക്ഷം: 6059. കാഞ്ഞിരപ്പള്ളി – എന്‍. ജയരാജ് (കേരള കോണ്‍ഗ്രസ് എം): 60299, ജോസഫ് വാഴയ്ക്കന് (കോണ്‍ഗ്രസ്): 46596, അല്‍ഫോന്‍സ് കണ്ണന്താനം (ബിജെപി): 29157. ഭൂരിപക്ഷം: 13703. വൈക്കം – സി.കെ. ആശ (സിപിഐ): 71388, ഡോ. പി.ആര്. സോന (കോണ്‍ഗ്രസ്): 42266, അജിത സാബു (ബിഡിജെഎസ്), : 11953.ഭൂരിപക്ഷം: 29122. പുതുപ്പള്ളി – ഉമ്മന്‍ചാണ്ടി (കോണ്‍ഗ്രസ്): 63372 , ജെയ്ക് സി. തോമസ് (സിപിഎം): 54328, എന്‍. ഹരി (ബിജെപി):11694. ഭൂരിപക്ഷം : 8595.
പ്രതികരിക്കാൻ ഇവിടെ എഴുതുക: