മെല്‍ബെണ്‍: ഐപിഎല്ലില്‍ കളിക്കുന്ന ഓസീസ് താരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ നിലവില്‍ ഉദ്ദേശ്യമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ നിക്ക് ഹോക്ലി പറഞ്ഞു.
ഐപിഎല്‍ ഫൈനലിനുശേഷം ഓസ്ട്രേലിയന്‍ കളിക്കാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന് മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാന് ക്രിസ് ലിന് നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
നിലവില്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്ന്് നിക്ക് ഹോക്ലി മെല്‍ബെണ്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ കളിക്കുന്ന ഓസീസ് താരങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ബിസിസിഐ ഒരുക്കിയ ജൈവസുരക്ഷാവലയത്തില് കളിക്കാര്‍ സുരക്ഷിതരാണെന്ന് നിക് ഹോക്ലി പറഞ്ഞു.
ഓസീസ് താരം പാറ്റ് കമ്മിന്‍സ് അംഗമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ രണ്ട് പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്് കൊല്‍ക്കത്ത സണ്‍റൈസേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മത്സരം മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: