വയനാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകളുടെ ധ്രുവീകരണമാണ് മാതൃഭൂമി എംഡിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം വി ശ്രേയാംസ് കുമാറിനെ കല്‍പ്പറ്റയില്‍ തോല്പിച്ചതെന്ന് എല്‍ജെഡി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്ക് വോട്ടു ചോര്‍ച്ചയുണ്ടായി. ഇതാണ് തോല്‍വിക്ക് കാരണമെന്നും പാര്‍ട്ടി പറയുന്നു.
പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് എം വി ശ്രേയാംസ് കുമാറും സമ്മതിക്കുന്നു. വടകരയിലെയും കല്‍പ്പറ്റയിലേയും തോല്‍വി പ്രത്യേകം പരിശോധിക്കും. കല്‍പ്പറ്റയില്‍ ഇടത് ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച ഉണ്ടായി. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.
എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എംവി ശ്രേയാംസ്കുമാറിനെ കല്‍പ്പറ്റ മണ്ഡലത്തില്‍ 4886 വോട്ടിനാണ് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ടി സിദ്ദിഖ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും സിദ്ദിഖിന്റെ ലീഡ് മറികടക്കാന്‍ ശ്രേയാംസ് കുമാറിന് കഴിഞ്ഞിരുന്നില്ല.
എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍പ്പോലും ടി.സിദ്ദിഖ് മുന്നേറിയതിനും ചെങ്കോട്ടകളില്പോലും വിചാരിച്ചത്ര മുന്നേറ്റമുണ്ടാക്കാനാകാത്തതിലും പാര്‍ട്ടിക്കു വിശദീകരണം നല്‍കേണ്ടിവരും. സി.കെ.ശശീന്ദ്രന് എംഎല്‍എക്കു രണ്ടാം ടേം നിഷേധിച്ചതില്‍ സിപിഎമ്മിനുള്ളില്‍ പരക്കെ പ്രതിഷേധമുണ്ടായിരുന്നു. സി.കെ. ശശീന്ദ്രന് എംഎല്‍എ തന്നെയാണ് എം.വി.ശ്രേയാംസ്കുമാറിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചതും. പാര്ട്ടിനിര്ദേശമനുസരിച്ചു സിപിഎം പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ സജീവമായെങ്കിലും അടിയൊഴുക്കിനു തടസ്സമുണ്ടായില്ലെന്നതിന്റെ തെളിവാണു തിരഞ്ഞെടുപ്പ് ഫലം.
എല്‍ഡിഎഫ് ഭരണം നടത്തുന്ന പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ യുഡിഎഫിന് ആണ് ലീഡ്. വൈത്തിരിയില്‍ 1000 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചെങ്കിലും 644 വോട്ടുകളുടെ മുന്തൂക്കമേയുണ്ടായിരുന്നുള്ളൂ. 1000 പാനല്‍ വോട്ടുകളുടെ കുറവുണ്ടായെന്നാണു ബൂത്ത് കമ്മിറ്റികള്‍ മുകളിലേക്കു നല്കിയ കണക്ക്. ഇതിലേറെയും പോള്‍ ചെയ്യപ്പെടാതിരിക്കുകയോ എതിര്‍സ്ഥാനാര്‍ഥിക്കു പോവുകയോ ചെയ്തുവെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: