ചെന്നൈ: തമിഴ്നാട്ടില്‍ ഭരണമുറപ്പിച്ച ഡിഎംകെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് മുഖ്യമന്ത്രിയാകും. കൊവിഡ് വ്യാപനം ശക്തമായതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായിട്ടാകും നടത്തുകയെന്ന് സ്റ്റാലിന് വ്യക്തമാക്കി.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴ്നാട്ടിൽ ടിഎംകെ ഭരണത്തിലെത്തുന്നത്. 234 അംഗ സഭയില്‍ ഡിഎംകെയ്ക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. കരുണാനിധിയുടെ വേര്‍പാടിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. കരുണാനിധിയുടെ മരണത്തോടെ ഡിഎംകെയില്‍ നേതൃ പ്രതിസന്ധിയാണെന്ന വിമര്‍ശകരുടെ വാദം തള്ളിയാണ് സ്റ്റാലിന് പാര്‍ട്ടിയെ വന്‍ ജയത്തിലെത്തിച്ചത്.
1996ന് ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയാണ് ഡിഎംകെ നേടിയത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എംഡിഎംകെ, വിസികെ തുടങ്ങിയ സഖ്യകക്ഷികളും ഡിഎംകെ പക്ഷത്തുണ്ടായിരുന്നു. ഡിഎംകെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. പ്രവചിച്ച തരംഗം ഉണ്ടായില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സ്റ്റാലിന് തമിഴ്നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.
അഞ്ച് സീറ്റുകളിൽ വിജയം നേടാനായത് ബിജെപിക്ക് നേട്ടമായി. 1966ൽ ഡിഎംകെ യുവജന വിഭാഗം രൂപവത്കരണ സമിതി അംഗമായി ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമായിട്ടാണ് എത്തുന്നത്. സ്റ്റാലിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന കൊളത്തൂരിൽ നിന്ന് ഇത്തവണയും നിയമസഭയിൽ എത്തിയതോടെ അദ്ദേഹത്തിന്റെ ഹാട്രിക് വിജയമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: