ആലപ്പുഴ: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ വാക്സിനേഷനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വാക്സിനേഷന് സൗജന്യമായി ലഭിക്കുവാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനെ ആശ്രയിക്കുന്നവരാണ് തീയതി കിട്ടാതെ വലയുന്നത്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുമ്പോള്‍ ലഭിക്കുന്ന നമ്പരുമായി വാക്സിനേഷന് സെന്ററില്‍ ചെന്ന് ടോക്കണ്‍ എടുക്കുന്ന ക്രമത്തില്‍ ആയിരുന്നു തുടക്കത്തില്‍ വാക്സിനേഷന് നല്‍കിയിരുന്നത്.ഇപ്പോള്‍ രജിസ്ട്രേഷന് മാത്രം പോരാ ഓണ്‍ലൈനില്‍ തീയതിയും എടുത്തിട്ട് വേണം വാക്സിനേഷന് സെന്ററിലെത്താന്‍. എന്നാല്‍ രജിസ്ട്രേഷന് ചെയ്തവര്‍ക്ക് ഓണ്‍ലൈനില്‍ തീയതി ലഭിക്കുന്നില്ല. മിക്കപ്പോഴും തീയതി ലഭ്യമല്ലായെന്ന അറിയിപ്പാണ് ഓണ്‍ലൈന്‍ സ്ക്രീനില്‍ തെളിയുന്നത്.
45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പതിനെട്ടു വയസിന് മുകളിലുള്ളവര്‍ക്ക് രജിസ്ട്രേഷന് ആരംഭിക്കുകയും ചെയ്തു.
അവര്‍ക്ക് മൂന്നു മുതല്‍ വാക്സിനേഷന് നല്‍കിത്തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്സിനേഷന് തീയതി കിട്ടാനായി വയോധികരുള്‍പ്പെടെയുള്ളവര്‍ അക്ഷയ സെന്ററുകളിലും വാക്സിനേഷന് കേന്ദ്രങ്ങളിലും കയറിയിറങ്ങി അലയുകയാണ്.ഓരോ ഗ്രാമപഞ്ചായത്തിലും വാര്‍ഡ് തലത്തില്‍ തീയതി നല്കി ഇതിനു പരിഹാരം കാണണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: