ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോവിഡ് വാക്സിന് കൊണ്ടുവന്ന ട്രക്ക് വഴി അരികില്‍ ഉപേക്ഷിച്ച നിലയില്‍. നര്‍സിങ്പൂര്‍ ജില്ലയിലാണ് വഴിയരികില്‍ 2,40,000 ഡോസ് കൊവാക്സിനുമായി വലിയ കണ്ടെയ്നര്‍ ലോറി കണ്ടെത്തിയത്. 8 കോടി രൂപയോളം രൂപ ഈ വാക്സിനുകള്‍ക്ക് വിലമതിക്കുമെന്നാണ് കണ്ടെത്തല്‍.
ട്രക്കിനെ കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ പോലീസ് പരിശോധനയില്‍ ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ സാധിച്ചില്ല. അതേസമയം ട്രക്കിന്റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്സിന് സുരക്ഷിതമാണ്.
സംഭവത്തില്‍ ദുരുഹയുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണവും ഊര്‍ജ്ജിതമാക്കി. രാജ്യത്ത് കോവിഡ് വ്യാപകമാകാന്‍ തുടങ്ങിയതോടെ വാക്സിന് വിതരണം ഊര്‍ജ്ജിതമാക്കുകയും എല്ലാവരിലേക്കും എത്തിക്കാനും നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: