തിരുവനന്തപുരം: രാജ്യസഭ കണ്ട ശേഷം നിയമസഭയില്‍ കന്നിക്കാരന് എന്ന പ്രത്യേകത ഒ രാജഗോപാലിനുണ്ടായിരുന്നു. അതിനു മുന്‍ഗാമികള്‍ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര മന്ത്രി ആയ ശേഷം കന്നി എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ്. കേന്ദ്രമന്ത്രിയായിരുന്ന എ കെ ആന്റണി നിയമസഭയില്‍ എത്തിയിട്ടുണ്ടെങ്കിലും കന്നിക്കാരന് ആയിരുന്നില്ല.എം എന്‍ ഗോവിന്ദന് നായര്‍, ഇ.കെ. ഇമ്പിച്ചി ബാവ, വി വിശ്വനാഥമോനോന്‍, എന്‍ കെ പ്രേമചന്ദ്രന് എന്നിവര്‍ ഒ.രാജഗോപാലിനെപ്പോലെ രാജ്യത്തിന്റെ ഉപരിസഭയായ രാജ്യസഭയില്‍ ഇരുന്ന ശേഷം കേരളത്തിന്റെ നിയമസഭയില്‍ എത്തിയവരാണ്.
രാജ്യസഭ അംഗങ്ങളായിരുന്നിട്ടുള്ള ആറു പേരാണ് ഇത്തവണ നിയമസഭയിലേക്ക് മാറ്റുരക്കുന്നത്. നാലുപേരും ജയിച്ചാല്‍ കന്നിക്കാരും ആകും. ഒരാള്‍ കേന്ദ്ര മന്ത്രി പദവിയില്‍ വഹിച്ചയാള്‍. മൂന്നു പേര് സിറ്റിംഗ് രാജ്യസഭാംഗമാണ് .മറ്റൊരാള്‍ രാജ്യസഭാംഗം രാജിവെച്ച് ജനവിധി തേടുന്നു.
കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനമാണ് കേന്ദ്രമന്ത്രി പദവി വഹിച്ച മത്സരത്തിനുള്ളയാള്. തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, കല്‍പ്പറ്റയിലെ ഇടത് സ്ഥാനാര്‍ത്ഥി എം വി ശ്രേയംസ്കുമാര്‍ എന്നിവരാണ് മറ്റ് രണ്ട് സിറ്റിംഗ് രാജ്യസഭാംഗങ്ങള്‍. കണ്ണന്താനവും ശ്രേയംസ് കുമാറും അതേ മണ്ഡലങ്ങളില്‍ നിന്ന് മുന്‍പ് ജയിച്ചിട്ടുണ്ട്.
പാലായിലെ യുഡിഫ് സ്ഥാനാര്‍്ത്ഥി ജോസ് കെ മാണിയാണ് രാജ്യസഭ അംഗത്വം രാജിവെച്ച് ജനവിധി തേടുന്നയാള്‍. ജയിച്ചാല്‍ രാജ്യസഭയും ലോകസഭയും കണ്ടശേഷം നിയമസഭയിലെത്തുന്ന നാലാമത്തെ ആളായി ജോസ് മാറും. ഇ.കെ. ഇമ്പിച്ചി ബാവ, വി വിശ്വനാഥമോനോന്‍, എന്‍ കെ പ്രേമചന്ദ്രന് എന്നിവരാണ് മുന്‍ ഗാമികള്‍. കൊട്ടാരക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ കളമശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി രാജീവ് എന്നിവരാണ് ജനവിധി തേടുന്ന മറ്റ് രണ്ട് മുന്‍ രാജ്യ സഭാ അംഗങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: