ന്യൂദല്‍ഹി: തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് വിജയം നേടിക്കൊടുത്ത ഓപ്പണര്‍ പൃഥ്വി ഷായെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
പൃഥ്വി ഷാ 41 പന്തില്‍ 82 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യ ഓവറിലെ ആറു പന്തും ഷാ ബൗണ്ടറി അടിച്ചു. ശിവം മാവിയാണ് ഷായുടെ പ്രഹരം ഏറ്റുവാങ്ങിയത്. ഐപിഎല്ലിലെ ആദ്യ ഓവറിലെ ആറു പന്തിലും ബൗണ്ടറി നേടുന്ന ആദ്യ ബാറ്റ്സ്മാനാണ് ഷാ. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഒരു ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനും. ദല്‍ഹിയുടെ തന്നെ അജിങ്ക്യ രഹാനെയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റ്സമാന്.
ഓപ്പണറായി ക്രീസിലെത്തുമ്പോഴൊക്കെ ഒരു ഓവറിലെ എല്ലാ പന്തുകളും അതര്ത്തികടത്തണമെന്ന് വിചാരിക്കും. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. ഈ നേട്ടം കൈവരിച്ച പൃഥ്വി ഷായ്്ക്ക് അഭിന്ദനങ്ങള്‍ ആശംസിക്കുന്നതായി സെവാഗ് പറഞ്ഞു.
ആറു പന്തും ബൗണ്ടറി നേടുകയെന്നത് വിഷമരം തന്നെയാണ്. കൃത്യമായ ടൈമിങ്ങിലൂടെ പന്ത് അടിച്ചാലേ ഇത് സാധ്യമാകൂ. എല്ലാ പന്തും അതിര്ത്തികടത്തണമെന്ന് വിചാരിച്ചാണ് പലപ്പോഴും ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഒരിക്കല്‍പ്പോലും ഇത് സാധ്യമായില്ല. ഒരു ഓവറില്‍ 20 റണ്‍സില്‍ കൂടുതല്‍ തനിക്ക് നേടാനായിട്ടില്ല. ബാറ്റ് കൊണ്ട് മിന്നുന്ന പ്രകടനമാണ് പുഥ്വി ഷാ കാഴ്ചവച്ചത്. ഈ ഇന്നിങ്സിന് മുന്നില്‍ നമിക്കുന്നു, സെവാഗ് കൂട്ടിച്ചേര്‍ത്തു.
155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ദല്‍ഹി ക്യാപിറ്റല്‍സ് ഇരുപത്തിയൊന്ന് പന്ത്് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. സ്കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 20 ഓവറില്‍ ആറു വിക്കറ്റിന് 154. ദല്‍ഹി ക്യാപിറ്റല്‍സ്: 16.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 156.
ആന്ദ്രെ റസ്സലിന്റെ മികവിലാണ് കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 154 റണ്‍സ് എടുത്തത്. 27 പന്തില്‍ രണ്ട് ഫോറും നാലു സിക്സറും സഹിതം 45 റണ്‍സുമായി റസ്സല്‍ കീഴടങ്ങാതെ നിന്നു. ഈ വിജയത്തോടെ ദല്‍ഹി ഏഴു മത്സരങ്ങളില്‍ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ആറു മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്്സാണ് ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: