ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാരിന് സഹായവുമായി സച്ചിന് ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ള ഒരു പിടി ക്രിക്കറ്റ് താരങ്ങളും ഐപിഎല്‍ ടീമുകളും. കമ്മ്യൂണിസ്റ്റുകളും ലിബറലുകളും കോണ്‍ഗ്രസും ജിഹാദികളും കോവിഡ് രണ്ടാംതരംഗത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ മാത്രം തൊടുത്തുവിടുമ്പോഴാണ് വിമര്‍ശനമല്ല, ഒരു കൈ സഹായമാണ് നല്‍കേണ്ടതെന്ന സന്ദേശം ക്രിക്കറ്റ് താരങ്ങള്‍ നല്‍കുന്നത്. സഹായിക്കാനല്ല, സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ എഴുതി നിറയ്ക്കാനാണ് അവര്‍ സമയം ചെലവഴിക്കുന്നത്. അതേ സമയം ലോകരാഷ്ട്രങ്ങളില്‍ നിന്നും വ്യവസായികളില്‍ നിന്നും ഒറ്റക്കെട്ടായി കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതാന്‍ സഹായങ്ങള്‍ ഒഴുകിയെത്തുകയാണ്.
ഒരു കോടിരൂപയാണ് സച്ചിന് ടെണ്ടുല്‍ക്കര്‍ മിഷന് ഓക്സിജന്‍ പദ്ധതിയ്ക്കായി സഹായം നല്‍കിയത്. ഇതിന് പിന്നാലെ ദല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖാര്‍ ധവാനുമെത്തി. 20 ലക്ഷം രൂപയുടെ സഹായവാഗ്ദാനമാണ് ശിഖാര്‍ ധവാന് ട്വിറ്റര്‍ വഴി ഖ്യാപിച്ചത്.
നേരത്തെ രാജസ്ഥാന് റോയല്‍സിന്റെ പേസര്‍ ജയദേവ് ഉനാദ്കത്ത് തന്റെ ഐപിഎല്‍ ശമ്പളത്തിന്റെ പത്ത് ശതമാനമാണ് സംഭാവന നല്‍കുന്നത്. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിലെ ആസ്ത്രേല്യക്കാരനായ പാറ്റ് കമ്മിന്‍സ് 37 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടായ പിഎം കെയേഴ്സിലേക്ക് സംഭാവന നല്‍കിയത്. ബ്രെറ്റ്ലീയും 41 ലക്ഷം രൂപ സംഭാവന ചെയ്തു. ഐപിഎല്‍ ടീമുകളായ രാജസ്ഥാന് റോയല്‍സും (7.5 കോടി രൂപ) ദല്‍ഹി കാപ്പിറ്റല്‍സ് 1.5 കോടി രൂപയും സംഭാവനയായി നല്കി.
കമ്മ്യൂണിസ്റ്റുകളും ലിബറലുകളും കോണ്‍ഗ്രസും ജിഹാദികളും കോവിഡ് രണ്ടാംതരംഗത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ മാത്രം തൊടുത്തുവിടുമ്പോഴാണ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ ഈ സഹായപ്പെരുമഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: