മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ പ്രധാന ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നുമാണ് ഇസ്രായേലി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് അപകടമുണ്ടായത്. പതിനായിരക്കണക്കിന് ഓര്‍ത്തഡോക്സ് ജൂതന്മാരാണ് പ്രാര്‍ത്ഥനക്കെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹെലികോപ്റ്ററുകളടക്കം സജ്ജമാക്കിയിട്ടുണ്ട്. ആറോളം ഹെലികോപ്റ്ററുകളാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരാധനാലയം അടച്ചിട്ടിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് വീണ്ടും തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: