കൊവിഡ് 19 രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി ഉത്തരവിട്ടു.
നിയന്ത്രണങ്ങള്‍ ഇപ്രകാരം,
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് ആറുവരെ തുറന്നുപ്രവര്‍ത്തിക്കാം. മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കരുത്.
അനാവശ്യയാത്രകള്‍ നിരോധിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശം ഉണ്ടായിരിക്കണം. നിയന്ത്രണ മേഖലകളില്‍ പൊതു വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ദീര്‍ഘദൂര ബസുകള്‍ക്ക് കടന്നുപോകാം. ഈ മേഖലയിലെ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയും ചെയ്യരുത്.
സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടുള്ള എല്ലാ വ്യവസായങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. ആഴ്ച ചന്തകളും വഴിവാണിഭങ്ങളും പൂര്‍ണമായും നിരോധിച്ചു. ഹോട്ടലുകളില്‍ ഹോം ഡെലിവറി, പാര്‍സല്‍ സര്‍വീസ് എന്നിവക്ക് മാത്രം അനുവാദം.
മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍, പെട്രോള്‍ പമ്പ് എന്നിവ നിലവിലുള്ള നിയന്ത്രണ പ്രകാരം തുറന്നുപ്രവര്‍ത്തിക്കാം.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.
ബാങ്കുകള്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി ഉച്ചക്ക് രണ്ട്മണിവരെ മാത്രം പ്രവര്‍ത്തിക്കാം.
സ്വകാര്യസ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രവര്‍ത്തിക്കണം. പരമാവധി ‘വര്‍ക്ക് ഫ്രം ഹോം’ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
രാത്രികാല കര്‍ഫ്യൂ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ശനമായും നിലനില്‍ക്കുന്നതാണ്.
വീടുകളിലും പൊതുസ്ഥലങ്ങളിലും ഉള്ള ഒത്തുചേരല്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
മുന്‍പ് നിശ്ചയിച്ച വിവാഹങ്ങള്‍ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 50 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താം.
മരണവീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിച്ചു.
സമരങ്ങള്‍, പൊതു പരിപാടികള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
ആരാധനാലയങ്ങളില്‍ (ക്രിസ്ത്യന്‍/ മുസ്ലീം പള്ളികള്‍, അമ്പലങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍) പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിരോധിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പ്രകാരം നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഈ പ്രദേശത്ത് ബാധകമാണ്.
ഈ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി സിആര്‍പിസി വകുപ്പ് 144 പ്രഖ്യാപി
ച്ചിട്ടുള്ള സ്ഥലങ്ങളില്‍ മേല്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ വകുപ്പ് 144 പ്രകാരമുള്ള നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: