കോട്ടയം: കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത ഓഡിയോ ക്ലിപ്പ് ആയി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ കോട്ടയം സൈബര്‍ ക്രൈം പോലീസ് കേസ് എടുത്തു. കുറ്റക്കാരെ കണ്ടെത്തുന്നതിനുവേണ്ടി പ്രത്യേക ടീം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.
ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവു ലഭിക്കുന്ന പക്ഷം സൈബര്‍ സെല്‍ -9497976002, കൊറോണ സെല്‍ 9497980358 എന്നി നമ്പരുകളില്‍ അറിയിക്കണമെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അനാവശ്യഭീതി സൃഷ്ടിക്കുകയും, പരിഭ്രാന്തി പരത്തുന്നതിനും ഇടയാക്കുമെന്നതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡി. ശില്പ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: