തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിട്ടും ആര്‍ടിപിസിആര്‍ നിരക്കില്‍ മാറ്റം വരുത്താതെ സംസ്ഥാനത്തെ് സ്വകാര്യ ലാബുകള്‍. കോവിഡ് പരിശോധനയ്ക്ക്് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കേരളത്തിലാണ്. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. അതിനു പിന്നാലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് പരിശോധന നിരക്ക് കുറക്കുന്നതായി അറിയിച്ചത്.
സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായാണ് മന്ത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചത്്. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.എന്നാല്‍ ആരോഗ്യമന്ത്രിയുടേത് പ്രഖ്യാപനം മാത്രമാണ്. ഉത്തരവ് ഇതുവരെ ലഭിച്ചില്ലെന്നാണ് സ്വകാര്യ ലാബുകള്‍ പറയുന്നത്. ഉത്തരവ് കിട്ടിയശേഷം കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വരുത്തുമെന്നും സ്വകാര്യ ലാബുകള്‍ അറിയിച്ചു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായിട്ടിരിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറച്ചുകൊണ്ട് ഇനിയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പരിശോധനാ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: