ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി സൈന്യം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തി. കൊവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ സൈന്യം നേരിട്ട് താത്ക്കാലിക ആശുപത്രികള്‍ തുടങ്ങും. സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ ഏര്‍പ്പാടാക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കൊവിഡിന്റെ രണ്ടം വരവ് ശക്തമായതിനാൽ കരുതലോടെയാണ് സൈന്യം നീങ്ങുന്നത്. കൊവിഡ് നിയന്ത്രണത്തിനായി സൈന്യത്തിന് മതിയായ സാമ്പത്തിക സഹായവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറൽ റാങ്കുള്ള ഓഫീസർമാർക്ക് അഞ്ച് കോടിയും മേജർ ജനറൽമാർക്ക് മൂന്ന് കോടിയും ബ്രിഗേഡിയർ റാങ്കുള്ളവർക്ക് രണ്ട് കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ദൽഹി കന്റോൺമെന്റിലെ 350 കിടക്കകളുള്ള സേനാ ബേസ് ആശുപത്രി 1000 കിടക്കകളായി വികസിപ്പിക്കും.
ഓക്സിജൻ നിർമാണത്തിനായുള്ള പ്ലാന്റുകൾ ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്യാൻ സൈന്യം തീരുമാനിച്ചു. താൽക്കാലികമായി ജോലി നോക്കുന്ന ഡോക്ടർമാർക്ക് ഈ വർഷം ഡിസംബർ 31 വരെ സൈന്യത്തിന് കീഴിൽ ജോലി ചെയ്യാൻ കാലാവധി നീട്ടി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: