തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 14 തടവുകാര്‍ക്കും ഒരു ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ വിയ്യൂരിലെ തന്നെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ഇന്നലെ ജയിലില്‍ നടന്ന ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിവരില്‍ യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. ഇവരെ നിരീക്ഷിച്ച് വരികയാണെന്നും ഗുരുതരമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. എവിടെ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.
അതേസമയം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയില്‍ ഭക്ഷണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. നിരവധി പേരാണ് ചപ്പാത്തി അടക്കം കൗണ്ടറുകളില്‍ നിന്നും ദിവസേന വാങ്ങുന്നത്. എന്നാല്‍ ഇന്നലെ കാര്യമായ തന്നെ ഒന്നും വിറ്റഴിഞ്ഞില്ല.
എന്നാല്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജയില്‍ ചപ്പാത്തി ഉണ്ടാക്കുന്നതെന്നും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവായവരെ മാത്രമാണ് ചപ്പാത്തി നിര്‍മ്മാണ യൂണിറ്റിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. ചുട്ടെടുക്കുന്ന ഭക്ഷ്യോല്പ്പന്നമായതിനാലും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാലും ജയില്‍ ചപ്പാത്തി വാങ്ങുന്നതിന് ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: