അമ്പലപ്പുഴ: മില്ലുടമകളുടെ അനാസ്ഥ മൂലം വിവിധ പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടക്കുന്നു. മഴപ്പേടിയില്‍ കര്‍ഷകര്‍. വണ്ടാനം കപ്പാം വേലി, ഒറ്റ വേലി പാടശേഖരങ്ങളിലാണ് നെല്ല് കെട്ടിക്കിടക്കുന്നത്.
ഒരാഴ്ച മുന്‍പാണ് ഈ പാടശേഖരങ്ങളില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച വിളവ് ലഭിച്ചെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാന്‍ മില്ലുടമകളാരും എത്തിയിട്ടില്ല. ഏക്കറിന് 1900 രൂപ വരെ വാടക നല്കി കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് ഇത്തവണ കൊയ്ത്ത് പൂര്‍ത്തിയാക്കിയത്.35,000 മുതല്‍ 40,000 രൂപ വരെ ഏക്കറിന് ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്.
എന്നാല്‍ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ലെടുക്കാതെ വന്നതോടെ മഴയില്‍ നെല്ല് നശിച്ച് കിളിര്‍ക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.പാടശേഖരത്തിന്റെ നാല വശത്തുമായി കുട്ടിയിട്ടിരിക്കുന്ന നെല്ല് നനയാതിരിക്കാന്‍ കഷ്ടപ്പെടുകയാണ് കര്‍ഷകര്‍. എന്നാല്‍ കര്‍ഷകരുടെ ദുരിതം മനസ്സിലാക്കി സംഭരണം വേഗത്തിലാക്കാന്‍ ഇത്തവണ അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: