ന്യൂദല്‍ഹി: ഇന്ത്യയില്‍ ചികിത്സയിലുള്ള കൊറോണ രോഗികളുടെ എണ്ണം 28,82,204ആയി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടകം, രാജസ്ഥാന്, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കേരളം എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 69.1%വും. രാജ്യത്തെ ആകെ രോഗികളില്‍, ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 16.43 ശതമാനവും, രോഗമുക്തി നേടിയവര്‍ 82.54% വും ആണ്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 20.02%ആണ്.
രാജ്യത്ത് ഇതുവരെ 1,45,56,209പേര് രോഗ മുക്തരായി. കഴിഞ്ഞ 24 മണിക്കൂറില്‍ 2,51,827 പേര് രോഗ മുക്തരായി. പുതുതായി രോഗ മുക്തരായവരില്‍ 79.70%വും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3,23,144 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്,ഡല്‍ഹി, പശ്ചിമബംഗാള്‍ തമിഴ്നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാന് എന്നീ 10 സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ രോഗികളുടെ 71.68 ശതമാനവും.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ (48,700പേര്). ഉത്തര്‍പ്രദേശില്‍ 33,551 പേര്‍ക്കും, കര്‍ണാടകയില്‍ 29,744 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആകെ 28 കോടിയിലധികം പരിശോധനകള്‍ നടത്തി. 6.28% ആണ് ആകെ രോഗ സ്ഥിരീകരണ നിരക്ക്. 16 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന.
ദേശീയതലത്തിലെ മരണനിരക്ക് കുറയുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1.12% ആണ് രാജ്യത്തെ മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,771 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 77.3% വും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം (524പേര്). ഡല്‍ഹിയില്‍ 380 പേര് മരിച്ചതായും കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.
നാഗാലാന്‍ഡ്, ത്രിപുര, മിസോറാം, മണിപ്പൂര്‍, ദാദ്ര& നഗര്‍ ഹവേലി, ദാമന്‍& ദിയു, ലഡാക്ക്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ & നികോബാര്‍ ദ്വീപ്, അരുണാചല്‍പ്രദേശ് എന്നീ 11 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: