ന്യൂദല്‍ഹി: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ട്, രാജ്യത്തെ കയറ്റുമതിഇറക്കുമതി നടപടികള്‍ നിരീക്ഷിക്കാന്‍ ഭാരത സര്‍ക്കാരിന്റെ വാണിജ്യ വകുപ്പ്, വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ (ഡിജിഎഫ്റ്റി) എന്നിവ തീരുമാനിച്ചു. അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങള്‍ക്ക് സാധ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനും, ആവശ്യമായ പിന്തുണ ഉറപ്പാക്കാനുമായി ഒരു ‘കൊവിഡ്19 ഹെല്‍പ്ഡെസ്ക്കിന്’, ഡിജിഎഫ്റ്റി രൂപം നല്കി കഴിഞ്ഞു.
വാണിജ്യ വകുപ്പ്/ഡിജിഎഫ്റ്റി, കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട ലൈസന്‍സിങ് പ്രശ്നങ്ങള്‍, കസ്റ്റംസ് ക്ലിയറന്‍സില്‍ ഉണ്ടാകുന്ന കാലതാമസം, ഡോക്കുമെന്റെഷനിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ഈ കോവിഡ്19 ഹെല്‍പ്പ് ഡെസ്ക് പരിശോധിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാര സംബന്ധിയായ പ്രശ്നങ്ങളുടെ വിവരങ്ങള്‍ ഹെല്പ് ഡെസ്ക് ശേഖരിക്കുകയും, ആവശ്യമായ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സാധ്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് എല്ലാവരും, പ്രത്യേകിച്ചും കയറ്റുമതി-ഇറക്കുമതി പ്രക്രിയകളില്‍ ഏര്‍പ്പെടുന്നവര്‍ ഡിജിഎഫ്റ്റി വെബ്സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇതിനായി താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കുക:
- https://dgft.gov.in എന്ന DGFT വെബ്സൈറ്റിൽ പ്രവേശിക്കുക. എന്നിട്ട് ‘Services’ -> ‘DGFT Helpdesk Service’ എന്നീ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
- ‘Create New Request’ തിരഞ്ഞെടുക്കുക, എന്നിട്ട് ‘Covid-19′ എന്ന ലിങ്ക് ചെയ്യുക
- യോജിച്ച ഉപവിഭാഗം തിരഞ്ഞെടുക്കുക. തുടർന്ന്, ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം, സമർപ്പിക്കുക
ഇതിനൊപ്പം തന്നെ, നേരിടുന്ന പ്രശ്നങ്ങൾ [email protected] ഇ-മെയിൽ വിലാസത്തിലേക്ക്, ”കൊവിഡ്19 ഹെൽപ്ഡെസ്ക്’ എന്ന തലക്കെട്ടോടെ അയക്കാവുന്നതാണ്. കൂടാതെ, ടോൾ ഫ്രീ നമ്പർ ആയ 1800-111-550 ലും ബന്ധപ്പെടാവുന്നതാണ്.
പരിഹാരങ്ങളുടെ നിലവിലെ സ്ഥിതി, പ്രതികരണങ്ങൾ എന്നിവ ഡിജിഎഫ്റ്റി ഹെൽപ്ഡെസ്ക് സേവനങ്ങൾക്ക് താഴെയുള്ള സ്റ്റാറ്റസ് ട്രാക്കർ സംവിധാനത്തിലൂടെ അറിയാവുന്നതാണ്. ഇ മെയിൽ, എസ്എംഎസ് എന്നിവ വഴിയും ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ അറിയിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: