കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ രണ്ടാം ദിവസവും കര്‍ശന പരിശോധനയുമായി പോലീസ്. കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും വിവിധ സ്റ്റേഷന് അതിര്‍ത്തികളിലും കര്‍ശന നിരീക്ഷണവും പരിശോധനയവുാണ് പോലീസ് ഇന്നലെയും ഏര്‍പ്പെടുത്തിയത്.
വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണവും നടത്തി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നറിയുന്നതിനായിരുന്നു ഇത്. കോട്ടയം നഗരത്തില്‍ ഗാന്ധിസ്ക്വയറിന് സമീപം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. തിരുനക്കരക്ഷേത്രം, വിവിധ ഹാളുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തിയത്.
മുന്‍കൂട്ടി അനുമതി വാങ്ങി നടത്തുന്ന ചടങ്ങുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്നും മറ്റ് സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് നിരീക്ഷിച്ചത്.
രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വരെ ഡ്രോണ്‍ നീരീക്ഷണം സാദ്ധ്യമാകും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെയോ അതത് സ്റ്റേഷന് പരിധിയിലോ വിവരം അറിയിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
റോഡിലിറങ്ങുന്ന ഓരോ വാഹനവും പരിശോധിച്ച ശേഷമാണ് പോലീസ് കടത്തിവിട്ടത്ത്. അത്യാവശ്യക്കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവരില്‍ നിന്ന് ചിലയിടങ്ങളില്‍ പോലീസ് പിഴ ഈടാക്കി. ചിലരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തു.
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കുമായി പുറത്തിറങ്ങിയവരെയും എയര്‍പോര്‍ട്ട്, റെയില്വേസ്റ്റേഷന്, ആശുപത്രികള്‍ എന്നിവിടങ്ങളി ലേക്കുള്ളവരെയും തടസ്സം കൂടാതെ കടത്തിവിട്ടു. സത്യപ്രസ്താവന കൈവശം വെക്കാതിരുന്നവരില് ചിലരില്‍ നിന്ന് പോലീസ് എഴുതിവാങ്ങുകയും ചെയ്തു. കോട്ടയം നഗരത്തില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍, പാഴ്സല്‍ സര്‍വ്വീസുളള ഹോട്ടലുകള്‍, ബേക്കറികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി ബസുകളും അപൂര്‍വ്വം ചില സ്വകാര്യ ബസുകളും നിരത്തിലിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: