കൊച്ചി: ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിങ്ങില്‍ ലോകത്തിലെ നൂറ് സര്‍വകലാശാലയുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ ഏക സര്‍വകലാശാല എന്ന അപൂര്‍വ്വ നേട്ടം അമൃത വിശ്വ വിദ്യാപീഠം കൈവരിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിങ്ങിന്റെ മൂന്നാം പതിപ്പില്‍ അമൃത എണ്‍പത്തിഒന്നാം സ്ഥാനത്താണ്.
അംഗ രാജ്യങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനുമായി ഐക്യാരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) നേടുന്നതില്‍ ഗവേഷണ, അധ്യാപന പ്രകടനത്തിനു പുറമെ ലോകത്തിലെ ഓരോ സര്‍വകലാശാലയും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ഇംപാക്ട് റാങ്കിങ് പട്ടിക തയാറാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനുള്ള (എസ്ഡിജി 4) റാങ്കിങ്ങില്‍ അഞ്ച്, ലിംഗ സമത്വത്തില്‍ (എസ്ഡി ജി 5) എട്ട്, നല്ല ആരോഗ്യവും ക്ഷേമവും (എസ്ഡിജി 3) 37, ശുചിത്വവും ശുദ്ധമായ ജലവും (എസ്ഡിജി 6) 52, വ്യവസായം, കïുപിടിത്തങ്ങളും അടിസ്ഥാന സൗകര്യങ്ങളും (എസ്ഡിജി 9) എന്നിവയിലും, ലക്ഷ്യങ്ങള്‍ക്കുള്ള പങ്കാളിത്വം (എസ്ഡിജി 17) എന്നിവയിലും 101 മുതല്‍ 200 വരെയുള്ള റാങ്കുകളും അമൃത വിശ്വ വിദ്യാപീഠം കരസ്ഥമാക്കി.
ഈ വര്‍ഷത്തെ ഇംപാക്ട് റാങ്കിങ്ങില്‍ ഇടംപിടിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ അമൃത വിശ്വ വിദ്യാപീഠത്തിനു നടത്താനായതില്‍ സന്തോഷിക്കുന്നതായും യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഹൃദയ ഭാഗത്തുള്ള മാനവികതയോട് അമൃതയ്ക്കുള്ള പ്രതിബദ്ധതയും മറ്റ് പ്രവര്‍ത്തനങ്ങളും സമര്‍പ്പണത്തിലൂടെ തിളങ്ങി നില്‍ക്കുന്നതായും ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ ചീഫ് ഡേറ്റ ഓഫീസര്‍ ദുന്കാന് റോസ് പറഞ്ഞു. ചാന്‍സലര്‍ അമ്മയോടും അമൃത വിശ്വ വിദ്യാപീഠത്തില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവരോടും, യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചതിനും
ഇംപാക്റ്റ് റാങ്കിങ്ങിലെ മികച്ച പ്രകടനത്തിനും നന്ദിയും അഭിനന്ദനങ്ങളും നേരുന്നതായി ഐക്യരാഷ്ട്രസഭയുടെ അക്കാദമിക് ഇംപാക്റ്റ് മേധാവി രാമു ദാമോദരന്‍ അറിയിച്ചു. ഇംപാക്റ്റ് റാങ്കിങ്ങില്‍ ലോകത്തെ മികച്ച 90 സര്‍വകലാശാലകളില്‍ അമൃത സര്‍വകലാശാല സ്ഥാനം കïെത്തിയതില് സന്തുഷ്ടരാണന്ന് അമൃത വിശ്വ വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ.പി. വെങ്കിട് രംഗന് പറഞ്ഞു. ജീവിതത്തിനായുള്ള വിദ്യാഭ്യാസത്തിന്റെ ഇരട്ട ലക്ഷ്യങ്ങള്‍ സൃഷ്ടിക്കുന്നതിലും അനുകമ്പയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളും ചാന്‍സലര്‍ മാതാ അമൃതാനന്ദമയിയുടെ മികച്ച കാഴ്ചപ്പാടിന്റെ തെളിവ് കൂടിയാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമങ്ങളിലൂടെയാണ് ഈ അംഗീകാരം സാധ്യമായത്.
ഇന്ത്യയിലുടനീളമുള്ള 21 സംസ്ഥാനങ്ങളിലായി നൂറ്റമ്പതിലധികം പ്രൊജക്റ്റുകളുള്ള ലൈവ് – ഇന്‍ – ലാബ്സ് പങ്കാളിത്വത്തിലൂടെ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഏകദേശം 60,000 ഗ്രാമീണ നിവാസികളുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ വിശ്വവിദ്യാപീഠത്തിന് കഴിഞ്ഞു. മുതിര്‍ന്നവര്‍ക്കുള്ള സാക്ഷരതാ പരിപാടികളിലും വനവാസി ജനസംഖ്യയില്‍ ഇന്റര്‍നെറ്റ് സാക്ഷരത നല്‍കുന്നതിലും അമൃത നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുï്. ലിംഗ സമത്വത്തിനും
വനിതാ ശാക്തീകരണത്തിനുമായി ഇന്ത്യയിലെ ആദ്യത്തെ യുനെസ്കോ ചെയര്‍, വനിതാ ശാക്തീകരണ പരിപാടികള്‍, പാവപ്പെട്ടവര്‍ക്ക് വന്‍തോതില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ആര്‍എഫിന്റെ ഏഴാം റാങ്കിലുള്ള അധ്യാപന ആശുപത്രിയും ഇവിടെയുï്. ഇന്ത്യയിലുടനീളം പത്തു ദശലക്ഷം ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള വിപുലമായ പരിപാടികള്‍ക്കും സര്‍വകലാശാല നേതൃത്വം നല്കിവരുന്നതായും വൈസ് ചാന്‍സലര്‍ ഡോ.പി. വെങ്കിട് രംഗന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: