ചെന്നൈ: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ തോല്‍വിയില്‍ ആശങ്കപ്പെടാനില്ലെന്ന്് മുംബൈ ഇന്ത്യന്‍ ബാറ്റ്സ്മാന് സൂര്യകുമാര്‍ യാദവ്. ഒരു കളി ജയിച്ചാല്‍ പിന്നീട് വിജയം തുടര്ക്കഥയാക്കുമെന്ന്് സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഹി്റ്റര്മാരായ ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരടങ്ങുന്ന മധ്യനിരയ്ക്ക് കഴിവിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതാണ് പഞ്ചാബ് കിങ്സിനെതിരെ മുംബൈയുടെ തോല്‍വിക്ക്് കാരണം. ആദ്യം ബാറ്റ്് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ ആറു വിക്കറ്റിന് 131 റണ്‍സേ നേടാനായുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 63 റണ്‍സോടെ ടോപ്പ് സ്്കോററായി. 132 റണ്‍സ് വിജയം പിന്തുടര്‍ന്ന പഞ്ചാബ് കിങ്സ് ഒരു വിക്കറ്റ മാത്രം നഷ്ടപ്പെടുത്തി വിജയം നേടി.
മധ്യനിരയുടെ പ്രകടനം ആശങ്ക ഉണ്ടാക്കുന്നില്ല. നെറ്റ്്സില്‍ ബാറ്റ്സ്മാന് നല്ലപോലെ പരിശീലനം നടത്തുന്നുണ്ട്. അടുത്ത മത്സരങ്ങളില്‍ ശക്തമായി തിരിച്ചുവരുമെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു.
അഞ്ചു തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഇത ്്വരെ അഞ്ചു മത്സരങ്ങള്‍ കളിച്ചു. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. മൂന്ന് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: